കേരളത്തിലെ പൊതു ഗതാഗതം ഒരു കാലത്ത് ശക്തവും സജീവവുമായിരുന്നു. കേരളത്തിന്റെ പൊതു നിരത്തുകളിൽ സർക്കാർ ബസ്സുകൾ തലങ്ങും വിലങ്ങും ഓടി. എല്ലാ മേഖലയിലും ഉള്ള ജനങ്ങളുടെ ആശ്രയം സർക്കാർ ബസ്സുകൾ ആയിരുന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ കച്ചവടക്കാർ തുടങ്ങി എല്ലാവരും ഈ വണ്ടികളെയാണ് ആശ്രയിച്ചിരുന്നത്. കെ എസ് ആർ ടി സി പല സന്ദര്ഭങ്ങളിലും ലാഭത്തിൽ ഒടിയ പൊതുമേഖല സ്ഥാപനമാണ്. ജീവനക്കാരുടേ സഹകരണവും പൊതു ജനങ്ങളുടെ പിൻതുണയും എന്നും ഉണ്ടായിരുന്നു. പക്ഷെ പെട്ടന്നാണ് കാര്യങ്ങൾക്ക് താളം തെറ്റിയത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
കെ എസ് ആർ ടി സി ജീവനക്കാർ ഒരു ഘട്ടം മുതൽ ആസ്വസ്ഥരായി തുടങ്ങി. അവശ്യ സമരങ്ങളും അനാവശ്യ സമരങ്ങളും അവർ നടത്തി. സ്ഥാപനത്തിന്റെ തന്നെ ശത്രുക്കളായി അവർ മാറി. സ്ഥാപനത്തിലെ യൂണിയനുകൾ വിലപേശലിനുള്ള അവസരങ്ങലാണ് എപ്പോഴും സൃഷ്ട്ടിക്കുന്നത്. സ്ഥാപനത്തിന്റെയോ ജനങ്ങളുടെയോ നന്മ്മയല്ല അവർ ലക്ഷ്യ മിട്ടത്. സ്വന്തം നേട്ടങ്ങൾ മാത്രം അവർ ലക്ഷ്യമിട്ടു. കെ എസ് ആർ ടി സി യെ തകർച്ചയിൽ എത്തിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.
സ്വകാര്യ ബസ്സുകൾക്ക് പരിധി വിട്ട് അനുമതി നൽകിയത് കെ എസ് ആർ ടി സി യെ സരമായി ബാധിച്ചു. സാമാന്യം തിരക്കുള്ള റൂട്ട്കളിൽ അവർക്ക് ഓടാനുള്ള അനുമതി നൽകി. അവർ ലാഭം കൊയ്ത്തു. സർക്കാർ വണ്ടികൾ പലപ്പോഴും അനുമതി കാത്തു കിടന്നു. ഇത് വലിയൊരു പ്രശ്നമായി മാറി.
അടിക്കടി ഇന്ധനവിലയിൽ ഉണ്ടായ മാറ്റങ്ങൾ കെ എസ് ആർ ടി സി യെയും ബാധിച്ചു. പലപ്പോഴും ടിക്കറ്റ് നിരക്കുകൾ, ജനങ്ങളുടെ സമരം മൂലം വർധിപ്പിക്കാൻ കഴിഞ്ഞില്ല. അത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി.
ഇത് മൊത്തത്തിൽ തന്നെ സ്ഥാപനത്തെ ബാധിച്ചു.
നമ്മുടെ ഗതാഗത മന്ത്രിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നു. കെ എസ് ആർ ടി സി സ്വകാര്യ വത്കരിക്കും ഇന്ന്. ആ പ്രഖ്യാപനം ഇനി ചർച്ച ചെയ്യപെടാൻ പോവുകയാണ്. അതിന്റെ സ്വഭാവം എങ്ങനെയായിരിക്കണം, ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ പോവുകയാണ്. മന്ത്രി ആന്റണി രാജുവിന് ഈ സ്ഥാപനത്തെ രക്ഷിക്കാൻ ആവുമോ,? പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാവുമോ? ജീവനക്കാരുടെ സ്ഥിതി എന്താവും? ജനങ്ങൾ എങ്ങനെ സ്വീകരിക്കും? ഇതെല്ലാം നമുക്ക് കാത്തിരുന്നു കാണാം.