പത്തനംതിട്ട: ട്രാക്ടറിൽ ആളുകളെ ശബരിമല സന്നിധാനത്തേക്ക് എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരെ ട്രാക്ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.
ഇതര സംസ്ഥാന ഭക്തർ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാർക്കിംഗും വെല്ലുവിളിയാകും. ദേവസ്വ്ം ബോർഡ് അന്നദാനം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റാന്നിയിൽ പത്ത് വർഷം മുൻപ് തുടങ്ങിയ തീർത്ഥാടന വിശ്രമ കേന്ദ്രം അനിശ്ചിതത്വത്തിലാണ്.
ബസ് ഉൾപ്പെടെ നിർത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിന്റെ പാർക്കിംഗ് സ്ഥലം ഡിറ്റിപിസി മതിൽ കെട്ടിതിരിച്ചതോടെ എംസി റോഡിൽ തന്നെ വാഹനം ഒതുക്കേണ്ടി വരും. അന്നദാനമണ്ഡപം താത്കാലിക വൈദ്യുി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റൈസേഷൻ പണികൾ പൂർത്തിയാകാനുണ്ട്.
റാന്നിയിൽ 2013ൽ ആരംഭിച്ച ബസ് സ്റ്റാൻഡ് കം പിൽഗ്രിം സെന്റർ കാടുകയി കിടക്കുന്നു. എരുമേലി വഴി കാൽനടയായി പോകുന്ന ഭക്തർക്ക് ഉപകാരപ്പെടേണ്ട കേന്ദ്രമാണ് കരാറുകാരനുമായുള്ള തർക്കത്തിലും നിയമക്കുരുക്കിലും മുടങ്ങികിടക്കുന്നത്.