തിരുവനന്തപുരം: പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ ആകും. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.
കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് കെ വരദരാജൻ എത്തിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പേരാണ് നിലവിൽ കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് ഏറ്റവും പ്രധാനമായി ഉയർന്നുവരുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം വഹിച്ചിരുന്ന ചെയർമാൻ സ്ഥാനങ്ങൾ തുടരാൻ എൽഡിഎഫ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു.