ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാരണാസിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം തിരികെ ഇന്ത്യയിലേക്ക്.കുറച്ചു നാള് മുന്‍പ് കാനഡയില്‍ കണ്ടെത്തിയ വിഗ്രഹമാണ് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയത്.നവംബര്‍ 11 ന് ഡല്‍ഹിയില്‍ നിന്ന് 800 കിലോമീറ്ററോളം ദൈര്‍ഖ്യമുള്ള അഞ്ച് ദിവസത്തെ ശോഭാ യാത്രയാണ് തയ്യാറാക്കിയിരിക്കുന്നത്.ഡല്‍ഹിയിലെത്തിയ വിഗ്രഹം അലിഗഡിലേക്ക് കൊണ്ടുപോകും, അവിടെ നിന്ന് നവംബര്‍ 12 ന് കനൗജിലേക്ക് കൊണ്ടുപോകും.
അവിടുന്ന് ഒരു ദിവസത്തെ പൂജയ്ക്ക് ശേഷം നവംബര്‍ 14 ന് അയോധ്യയിലേക്ക് പോകും. അതിനു ശേഷമായിരിക്കും 15-ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുക.വിഗ്രഹം സഞ്ചരിക്കുന്ന വഴിയിലുള്ള ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാര്‍ ആ ജില്ലയിലെ യാത്രയെ അനുഗമിക്കുമെന്ന് ലഖ്നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിഗ്രഹം ക്ഷേത്ര ട്രസ്റ്റിമാര്‍ക്ക് കൈമാറുന്നതിന് മുമ്ബ് എഎസ്ഐ അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കും.അന്നപൂര്‍ണയുടെ പുരാതന വിഗ്രഹം കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നു എന്നറിയുമ്ബോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും.
2019-ല്‍, വിന്നിപെഗ് സ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ദിവ്യ മെഹ്റയാണ് തീര്‍ത്തും അവിചാരിതമായി ഈ വിഗ്രഹം കണ്ടെത്തുന്നത്. ഒരു എക്സിബിഷനുവേണ്ടി ഗവേഷണം നടത്തുന്നതിനിടയില്‍ ദിവ്യ മഹാവിഷ്ണുവിന്റെ ഒരു വിഗ്രഹം കാണുകയും അതിന് സ്ത്രീ രൂപത്തോട് സാദൃശ്യമുളേളതായി തോന്നുകയും ചെയ്തു. രേഖകള്‍ പരിശോധിച്ചപ്പോള്‍, 1913 ല്‍ ക്ഷേത്രത്തില്‍ നിന്ന് ഈ ശില്പം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
യുഎസിലെ പീബോഡി എസെക്സ് മ്യൂസിയത്തിലെ ഇന്ത്യന്‍- സൗത്ത് ഏഷ്യന്‍ ആര്‍ട്ട് ക്യൂറേറ്റര്‍ സിദ്ധാര്‍ത്ഥ വി ഷായാണ് പിന്നീട് ഇച് അന്നപൂര്‍ണ്ണ ദേവിയുടെ വിഗ്രഹമാണെന്ന് സ്ഥിരീകരിച്ചത്.വിഗ്രഹത്തിന്റെ ഉടമ അഭിഭാഷകനായ നോര്‍മന്‍ മക്കെന്‍സി 1913-ല്‍ ഒരു ഇന്ത്യാ യാത്രയ്ക്കിടെ വാരണാസിയില്‍ നിന്നും സ്വന്തമാക്കിയതാണിത്.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ മക്കെന്‍സി ഈ പ്രതിമയില്‍ ആകൃഷ്ടനായി എന്നും മക്കെന്‍സിയുടെ പ്രതിമയുടെ ആഗ്രഹം കേട്ട് അപരിചിതനായ ഒരാള്‍ വാരണാസിയിലെ നദീതീരത്തെ കല്പ്പടവുകളിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് അത് മോഷ്ടിച്ചു അദ്ദേഹത്തിനു നല്കുകയായിരുന്നത്രെ.
ഭക്ഷണത്തിന്റെ ദേവതയാണ് അന്നപൂര്‍ണ്ണ. ബനാറസ് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ വിഗ്രഹം 18-ാം നൂറ്റാണ്ടിലേതാണ്. 17 സെന്റീമീറ്റര്‍ ഉയരമുള്ള വിഗ്രഹത്തിന് 9 സെമീ വീതിയും നാല് സെമി കട്ടിയുമുണ്ട്