കൊച്ചി: സിനിമ ചിത്രീകരണം തടയുന്നതിൽ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സിനിമ മേഖലയ്ക്കെതിരെയല്ല, ജോജു ജോർജിന് എതിരെയാണ് പ്രതിഷേധമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഒത്തുതീർപ്പ് ശ്രമങ്ങൾ തടഞ്ഞത് സംവിധായൻ ബി ഉണ്ണികൃഷ്ണനാണ്.
ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷമ പറയണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. അതേസമയം, ജോജുവിൻ്റെ കാര്‍ ആക്രമിച്ചകേസില്‍ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് പ്രതിയെ പീഡിപ്പിച്ചെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ആരോപിച്ചു. കുറ്റം സമ്മതിപ്പിക്കാന്‍ സിപിഎം പോലീസില്‍ സമ്മര്‍ദം ചെലുത്തി. പോലീസ് സ്റ്റേഷനിലേക്ക് ഒരു മന്ത്രി നിരന്തരം വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.