ഭാവന (Bhavana) നായികയായ ചിത്രമായിരുന്നു ഭജറംഗി 2 (Bhajarangi 2). എ ഹർഷ സംവിധാനം ചെയ്‍ത ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. എ ഹർഷയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. വിജയമായി മാറിയ ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോൾ.
ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഭജറംഗി 2വെന്ന ചിത്രത്തിലെ നായകനും നായിക ഭാവനയും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. അർജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ കല്യാണാണ് ചിത്രത്തിന്റെ ഗാന രചന.
ജയണ്ണ ഫിലിംസിൻറെ ബാനറിൽ ജയണ്ണയാണ് ഭജറംഗി 2 നിർമിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് കുമാർ. സ്വാമി ജെ ഗൗഡയാണ് ഭജറംഗി 2വിന്റെ ഛായാഗ്രഹണം. ഡോ രവി വർമ്മ, വിക്രം എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി.
‘ഭജറംഗി’ കൂടാതെ ചേതൻ നായകനായ ബിരുഗാലി, ‘ടേക്കണി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘ചിങ്കാരി’, ശിവരാജ് കുമാർ കുമാർ തന്നെ നായകനായ വജ്രകായ തുടങ്ങിയ ചിത്രങ്ങൾ ഹർഷ സംവിധാനം ചെയ്‍തിട്ടുണ്ട്. കന്നഡയിൽ ഏറെ തിരക്കുള്ള നടിയാണ് ഇന്ന് ഭാവന. ഇൻസ്‍പെക്ടർ വിക്രമെന്ന ചിത്രമാണ് ഇതിനു മുന്നേ ഭാവനയുടേതായി കന്നഡയിൽ പ്രദർശനത്തിന് എത്തിയത്. പ്രജ്വൽ ദേവ്‍രാജാണ് ചിത്രത്തിൽ ഭാവനയുടെ നായകനായി എത്തിയത്.