പത്തനംതിട്ട; കോന്നി-കൊക്കാത്തോട് മേക്ഖലയിൽ ഉരുൾപൊട്ടൽ. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്.
ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അരുവാപ്പുരം പഞ്ചായത്തിൻ്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാർഗമായ കടത്തുവള്ളം ഉൾപ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കൊല്ലത്തും കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കുളത്തുപ്പുഴ അമ്പതേക്കറിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ. ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.