ആലപ്പുഴ; തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതിയിൽപ്പെട്ട ചിത്രയെയും കുടുംബത്തെയും സമീപവാസികളായ ചിലർ വീട് വെയ്ക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആലപ്പുഴ ജില്ലാ കളക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും, പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.