മറ്റുള്ള രാജ്യങ്ങളിലോ നാടുകളിലോ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായുള്ള ദൃശ്യങ്ങളും ചിത്രങ്ങളും തങ്ങൾ നടത്തിയതാണെന്ന് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് പങ്കുവെക്കൽ ഒരു പതിവായി മാറിയിരിക്കുന്നു. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അംബരചുംബിയായ ഒരു കെട്ടിടത്തിൽ നിന്ന് പടക്കങ്ങൾ പൊട്ടുന്നതിന്റെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.
സംഗതി വ്യാജമാണെന്ന് തിരച്ചിലിൽ കണ്ടെത്താനായി. 2021-ൽ പുതുവർഷം പിറന്നപ്പോൾ തായ്‌വാനിലെ തായ്‌പേയ് 101-ൽ നിന്നുള്ള വെടികെട്ടാണ് ദീപാവലി വീഡിയോ ആയി തെറ്റായി പങ്കുവെക്കപ്പെട്ടത്. തായ്‌പേയ് 101, മുമ്പ് തായ്‌പേയ് വേൾഡ് ഫിനാൻഷ്യൽ സെന്റർ എന്നറിയപ്പെട്ടിരുന്നു, തായ്‌വാനിലെ തായ്‌പേയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ്.
‘101 നിലകളുള്ള തായ്‌പേയിലാണ് ഈ കെട്ടിടം. അവിടെ നടക്കുന്ന ദീപാവലി ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് വെടിക്കെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fanand.maadam.9%2Fvideos%2F418257346487577%2F&show_text=false&width=261&t=0
വിഡിയോയിൽ നിന്നുള്ള സ്ക്രീൻ ഷോട്ടുകൾ വെച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിലാണ് ഇതിനോട് സമാനമുള്ള ദൃശ്യങ്ങൾ കണ്ടെത്താനായത്. കോവിഡ് കാലത്തും മുൻപും ജീവൻ നഷ്ടമായ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചിരുന്നവരോടുള്ള ആദര സൂചകമായാണ് തായ്‌പേയ് 101-ൽ വെടിക്കെട്ട് നടത്തിയത്. തായ്‌വാൻ ന്യൂസ് 2021 ജനുവരി 1 ന് പുറത്തുവിട്ട വാർത്തയിൽ ഇക്കാര്യം പറയുന്നത് തെരച്ചിൽ കാണാനായി.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fharish.verma.98%2Fvideos%2F932183340706457%2F&show_text=false&width=261&t=0
ഇതിന്റെ ഭാഗമായി തായ്‌വാൻ ന്യൂസ് YouTube-ൽ അപ്‌ലോഡ് ചെയ്‌ത സമാനമായ വെടിക്കെട്ട് വീഡിയോയും കണ്ടെത്തി. വൈറൽ വീഡിയോയുടെ ഫ്രെയിമുകളും തായ്‌വാൻ ന്യൂസിന്റെ വീഡിയോയും തമ്മിൽ ഒരു സ്‌ക്രീൻ താരതമ്യം നടത്തി. ഇതിലൂടെ രണ്ട് വീഡിയോകളും സമാനമാണെന്നും വ്യത്യസ്ത കോണുകളിൽ നിന്ന് പകർത്തിയതാണെന്നും കണ്ടെത്തി.
2020 ഡിസംബർ 31-ന് ടെലിഗ്രാഫ് അവരുടെ YouTube ചാനലിൽ “തായ്‌പേയിയിലെ 2021 പുതുവത്സര വെടിക്കെട്ട് പ്രദർശനം കാണാം” എന്ന അടിക്കുറിപ്പോടെ ഒരു തത്സമയ സ്ട്രീം നടത്തിയതായും കണ്ടെത്താൻ സാധിച്ചു.
ചുരുക്കത്തിൽ, 2021 പിറന്ന സമയത്ത് തായ്‌വാനിൽ നടന്ന ഒരു വെടിക്കെട്ട് ദൃശ്യമാണ് 2021 നവംബറിൽ നടന്ന ദീപാവലിയുമായി ബന്ധപ്പെട്ടാണെന്ന തരത്തിൽ പ്രചരിക്കപ്പെട്ടത്.