കൊല്ലം: കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരന് (nine year old boy)പിതാവിന്‍റെ(father) ക്രൂരമര്‍ദനം(brutally beaten). ഒമ്പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. മരക്കഷണങ്ങളും ,ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മര്‍ദിക്കുന്നതെന്ന് കുട്ടി പറയുന്നു.
കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാര്‍ പറയുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു.