പാലക്കാട്: കല്പാത്തി രഥോല്സവച്ചടങ്ങുകളില് രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാന്‍ ജില്ലാഭരണകൂടത്തിൻ്റെ ഉത്തരവ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ടു ചടങ്ങുകളും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ കലക്ടറെ അറിയിച്ചിരുന്നു.
ഈ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം. കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിനുള്ളില്‍ നൂറും, പുറത്ത് ഇരുന്നൂറും ആളുകളെ പങ്കെടുപ്പിച്ച് ഉല്‍സവം നടത്താനാണ് നിലവില്‍ അനുമതിയുള്ളത്.
കലക്ടറുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആദ്യപ്രതികരണം. രഥപ്രയാണത്തിലും രഥസംഗമത്തിലും കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വൈകീട്ട് യോഗം ചേര്‍ന്ന് ഉല്‍സവ നടത്തിപ്പിലെ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഗ്രാമ കൂട്ടായ്മ അറിയിച്ചു.