കാടും മലയും പർവ്വതങ്ങളും ഒത്തുചേർന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ക്വീൻസ്ലാന്ഡ്.വൈവിധ്യങ്ങളാർന്ന ജൈവസമ്പത്തിന്റെ പേരിലും പ്രസിദ്ധമാണ് ഇവിടം.
പ്രതിവർഷം 8.8 ബില്യൺ ഡോളറാണ് ടൂറിസത്തിലൂടെ രാജ്യത്തിന് ലഭിക്കുന്നത്.ഓസ്ട്രേലിയയിലെ അതിമനോഹരമായ സംസ്ഥാനമായ ക്വീൻസ്ലാന്റിന്റെ പ്രധാന വരുമാനം ടൂറിസത്തിൽ നിന്നുമാണ് ലഭിക്കുന്നത്.
ഇവിടുത്തെ കൗതുകങ്ങളിൽ ലോകപ്രശസ്തമായ ഒന്നാണ് കിരീടം ചൂടിയ ആമകൾ. ഈ ആമകളെ കാണാൻ വേണ്ടി മാത്രം എത്തുന്നവർ നിരവധിയാണ്.മേരി റിവർ ടർട്ടിൽ എന്നാണ് ഈ അപൂർവയിനം ആമയെ കാണാം അവിടെയെത്തിയാൽ.
ക്വീൻസ്ലാന്‍ഡിന്റെ വടക്കു കിഴക്കൻ പ്രദേശത്തായാണ് ഇവയെ കാണപ്പെടുന്നത്.തലയിൽ പച്ചനിറത്തിലുള്ള കിരീടം ചൂടിയ ഈ ആമ സഞ്ചാരികളിൽ കൗതുകമാണ്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ആമയാണ് മേരി റിവർ ടർട്ടിൽ.
എന്നാൽ ഇപ്പോളിത് വംശനാശ ഭീഷണി നേരിടുകയാണ്.ഓസ്ട്രേലിയലിൽ ഇന്ന് അവശേഷിക്കുന്നത് ഈ ആമക്കൂട്ടങ്ങൾ മാത്രമാണ്. ഇതിന് 40 വർഷത്തെ പരിണാമ ചരിത്രമാണ് പറയാനുള്ളത്.
1960 കളിൽ ഈ ആമകുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളിൽ വിൽക്കാറുണ്ടായിരുന്നു. പെന്നി ടർട്ടിൽ എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇന്ന് വളരെ കുറച്ച് മേരി ടർട്ടിലുകൾ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ.