തിരുവനന്തപുരം: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യ വിൽപന ശാല എന്നതരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ മദ്യവിൽപന ശാലകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സർക്കാരിൻ്റെ ന്യായീകരണം. ബീവേറജസ് കോർപ്പറേഷനു കീഴിലുള്ള 96 മദ്യവിൽപ്പന ശാലകളിൽ നിലവിൽ വാക്ക് ഇൻ സൗകര്യമുണ്ട്.
അതേസമയം, പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യവിൽപന ശാലകളുടെ പ്രവർത്തനം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ കോടതിക്ക് മുൻപിൽ എത്തുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.