കണ്ണൂർ: മുല്ലപ്പെരിയാറിലെ മരംമുറി വിഷയം സര്‍ക്കാരുമായി ബന്ധപ്പെട്ടതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം കളവുകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകളുമായി ബന്ധപ്പെട്ടാണ് സർക്കാർ കാര്യങ്ങൾ വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ തീരുമാനങ്ങൾ മരവിപ്പിച്ച സാഹചര്യത്തിൽ പിന്നെ അതിനേക്കുറിച്ചുള്ള ചോദ്യങ്ങൾ അപ്രസക്തമാണെന്ന് വിജയരാഘവൻ പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയതിൻ്റെ തെളിവ് പുറത്ത്. നിയമസഭയിൽ നടത്തിയ പ്രസ്താവന തിരുത്താൻ വനം മന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകി. മുല്ലപെരിയാറിലെ വിവാദ മരം മുറി ഉത്തരവ് റദ്ദു ചെയ്യാനാവുമോ എന്ന് സർക്കാർ നിയമോപദേശം തേടി. ബേബി ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപണി ചെയ്യണമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.