കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള പ്രേഷകരുടെ പ്രിയ നടിയാണ് നിമിഷ സജയൻ.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക് എന്നീ പടങ്ങളിലെ ശ്രദ്ധേയമായ അഭിനയം ആരാധകരുടെ എണ്ണം കൂട്ടുകയാണുണ്ടായത്.
മറ്റുള്ള നടിമാരെ അപേക്ഷിച്ച് നാടൻ വേഷവിധാനം സിനിമയിൽ കാഴ്ച വെക്കുന്ന താരത്തിൻറെ പുതിയ യാത്രകളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.ആലപ്പുഴ ജില്ലയിലെ ചെറിയ ദ്വീപായ കാക്കത്തുരുത്തിലെത്തിയ ചിത്രങ്ങളാണ് നിമിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ കശ്മീരിലെ ദാൽ തടാകത്തിന്റെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള ശിക്കാര യാത്രയുടെ ചിത്രങ്ങൾ ഇൻസ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ആലപ്പുഴ ജില്ലയിലെ ഏറ്റവും ചെറിയ ദ്വീപാണ് കാക്കാത്തുരുത്ത്.ഈ തുരുത്തിലേക്ക് കടത്തു കടന്നു മാത്രമേ ചെല്ലാനാകൂ.
മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്.ഇതിനിവിടെ ജനവാസ മേഖലയാണ്.മുന്നൂറോളം കുടുംബങ്ങൾ ഈ തുരുത്തിൽ താമസിക്കുന്നുണ്ട്.
ഏതാണ്ട് മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ.ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീൻപിടിത്തവും ഇവിടം സജീവമാക്കുന്നു.