രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾക്കും ഓരോ മുഖങ്ങളാണ്.ഓരോന്നിൻറെയും പല രീതികൾ നമ്മെ വ്യത്യസ്തരാക്കുകയും പുതുമായുള്ള ഓർമ്മകലുളും അനുഭവങ്ങളും സമ്മാനിക്കാറുമുണ്ട്.
അത്,ജീവിതത്തിലോ,കാലാവസ്ഥയിലോ,നല്ല കാഴ്ചകളിലോ ഒക്കെയാവാം.
രാജ്യത്തുടനീളമുള്ള ഏറ്റവും സന്തോഷമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്താൻ, 16,950 ആളുകൾക്കിടയിൽ ഒരു സർവ്വേ നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ സന്തോഷത്തിന്റെ സൂചികയായ ഇന്ത്യാ ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കി.
മിസോറം ആണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 3.57 ആണ് മിസോറമിന്റെ ഹാപ്പിനെസ് സ്കോര്‍. 3.52 സ്കോറുമായി പഞ്ചാബ് ആണ് തൊട്ടുപിറകില്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, സിക്കിം എന്നിവ യഥാക്രമം 3.47, 3.44, 3.43 എന്നിങ്ങനെ സ്കോറുകളുമായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉണ്ട്. ശേഷം, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയും വരുന്നു.പതിനാലാം സ്ഥാനത്താണ് കേരളം, സ്കോറാവട്ടെ 3.38 ആണ്.
ആധുനികകാലത്തും തങ്ങളുടെ പൈതൃകം മുറുകെപ്പിടിക്കുന്ന ഗോത്രവർഗക്കാർ അടങ്ങിയ ജനതയാണ് മിസോറമിലുള്ളത്.പ്രകൃതിസൗന്ദര്യവും ഫുട്ബോളും തനതായ പാചകരീതിയുമെല്ലാം മിസോറമിനെ വേറിട്ട് നിര്‍ത്തുന്ന ചില കാര്യങ്ങളാണ്.
ഇവിടുത്തെ അപൂര്‍വ്വമായ സവിശേഷതകളില്‍ ഒന്നാണ് സഹജീവികളോടുള്ള പരിഗണനയും കരുതലും.ഭൂമിയിലെ എല്ലാവരുടെയും ദാതാവും സംരക്ഷകനും പൂർവ്വികനുമാണ് പ്രകൃതി എന്നാണ് മിസ്സോറാമുകാര് വിശ്വസിക്കുന്നത്.
നുണ പറയുക എന്നാല്‍ മരണത്തിനു തുല്യമായാണ് മിസ്സോറാം ജനത കണക്കാക്കുന്നത്.ഉദാഹരണത്തിനായി കടയുടമകളില്ലാത്ത നിരവധി കടകള്‍ ഇവിടെയെങ്ങും കാണാം. ആളുകള്‍ക്ക് ഇവിടെ വന്ന്, ആവശ്യമുള്ള സാധനങ്ങൾ സ്വയം എടുത്തിട്ട് പോവാം.പണം കടയിലെ പെട്ടിയിൽ നിക്ഷേപിച്ചിട്ട് മടങ്ങുകയും ചെയ്യാറാണ് പതിവ് ഇതാരും ഒരിക്കലും തെറ്റിക്കില്ല
പ്രാദേശിക ഉത്സവങ്ങൾ, ദൈവങ്ങളെ ആരാധിക്കല്‍ എന്നിവ മുതല്‍, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന കുടുംബ മൂല്യങ്ങൾ വരെ, തങ്ങളുടെ പൂർവ്വികരുടെ വഴി പ്രകൃതിയുടെ വഴിയാണെന്നും ആത്യന്തികമായി സന്തോഷത്തിലേക്കുള്ള വഴിയാണെന്നും മിസോ ജനത ശക്തമായി വിശ്വസിക്കുന്നു….