ബീജിംഗ്; ചൈനയിൽ കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകുന്നു.രാജ്യതലസ്ഥാനമായ ബീജിംഗിലടക്കം സ്കൂളുകളിലും കിന്റർഗാർഡനുകളിലും വ്യാപനം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. കുട്ടികളുടെ പ്രതിരോധം സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു.
ഹനാനിൽ മാത്രം 11 കുട്ടികൾക്ക് കോവിഡ് ബാധിച്ചു. ആരോഗ്യപ്രവർത്തകർക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.