സ്ഥിരമായ ലക്ഷ്യസ്ഥാനങ്ങളല്ലാതെ അതിലും കൂടുതൽ അത്ഭുതപ്പെടുത്തുന്നതും കണ്മിഴിച്ചു പോവുന്നതുമായ പട്ടണങ്ങൾ നമുക്ക് ചുറ്റും ഒളിഞ്ഞു കിടപ്പുണ്ട്.
വിമാനങ്ങളിലും, ട്രെയിനുകളും യാത്ര ചെയ്താൽ കാണാൻ കഴിയാത്ത ഇത്തരം കാഴ്ചകളെ സ്വന്തമായുള്ള യാത്രകൾ കൊണ്ട് സമ്പുഷ്ടമാക്കാനാവും.
ആയിരത്തിലേറെ ഇടനാഴികളും കാഴ്ചയിൽ ഒരുപോലെ തോന്നുന്ന നൂറുകണക്കിനു വാതിലുകളുമുള്ള നിർമിതി.ഈ മാളിക നന്നായി പരിചയമില്ലാത്ത ആരെങ്കിലും വിശാലമായ പ്രവേശന ഹാളിൽനിന്ന് ഉള്ളിലേക്ക് കയറിയാൽ പുറത്തിറങ്ങാൻ നന്നായി പാടുപെടും.
ചിത്രത്തിൽ എല്ലാവരെയും വട്ടം കറക്കുന്ന നായികയെ പോലെ ചെല്ലുന്നവരെ സംഭ്രമിപ്പിക്കുന്ന കെട്ടിടമാണ് ലക്നൗ വിലെ “ഭൂൽഭുലയ്യ”.ഈ പേര് കേൾക്കുമ്പോൾ എന്നു കേൾക്കുമ്പോൾ ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പ് ആയിരിക്കും സിനിമ പ്രേമികൾ ഓർക്കുക.
രാജഭരണകാലത്ത് കാവൽ ഭടന്മാർക്ക് അവരുടെ സ്ഥലത്തു നിന്നും കവാടത്തിലേക്ക് അനധികൃതമായോ അല്ലാതെയോ പ്രവേശിക്കുന്നവരെ നന്നായി ദർശിക്കാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളും,ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹവമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയം എന്നിങ്ങനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തത നിർമ്മിതി തന്നെയാണിത്.