തൃത്താല: തരിശായിക്കിടക്കുന്ന പാടശേഖരങ്ങളിൽ പൊന്നുവിളയിക്കുകയാണ് ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശികളായ ജലീലും രവിയും രംഗത്ത്.പൊന്നുള്ളിത്താഴം മുതൽ ഇട്ടപ്പുറം താഴ്വാരം വരെ 15 ഏക്കർ സ്ഥലത്ത് ഉമ നെൽവിത്തും ബാക്കിവരുന്ന 15 ഏക്കറിൽ പൊൻമണി നെൽവിത്തുമാണ് കൃഷി ചെയ്യുന്നത്.
ചാലിശ്ശേരി പഞ്ചായത്തിൽ 30 ഏക്കർ തരിശുകിടന്നിരുന്ന കാർഷിക ഭൂമി പാട്ടത്തിനെടുത്താണ് ഇരുവരുടെയും കൃഷിയിറക്കൽ.ഒക്ടോബറിൽ ആദ്യവാരത്തിൽ തുടങ്ങിയ ഞാറ് നടീൽ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
പുറം കരാർ തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കിയിരുന്നു അത് കൊണ്ട് തന്നെ നാട്ടിൽ കൃഷിപ്പണി ചെയ്തുവരുന്ന കർഷക തൊഴിലാളി സ്ത്രീകളുടെ പരാമ്പരാഗത രീതിയും ശൈലിയുമാണ് ആദ്യഘട്ടത്തിൽ കൃഷിക്കായി ഉപയോഗിച്ചത്.
പരമ്പരാഗത രീതിയിൽ പച്ചിലകളും ചാണകവുമാണ് മുഖ്യമായും വളമായി ചേർത്തിട്ടുള്ളത് കരുണ പാടശേഖരത്തിൽ ഇവരെ കൃഷിയിൽ സഹായിക്കാൻ ചാലിശ്ശേരി പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് മനോജ് പാട ശേഖര സമിതി പ്രസിഡന്റ് എം യുസഫ് ,പഞ്ചായത്ത് കോ ഓർഡിനേറ്റർ ആയ എന്നിവരും നേതൃത്വം വഹിക്കുന്നുണ്ട്.