തിരുവനന്തപുരം: തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി അടഞ്ഞ അധ്യായമാണെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി സുധാകരന്. അതിനെ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാർട്ടി സമ്മേളന കാലമാണ്. കുറേക്കൂടി ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷൻ കാര്യങ്ങൾ അടഞ്ഞ അധ്യായമായതിനാൽ അതേപ്പറ്റി പറയുന്നില്ല.
ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്നങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകളിൽ സുധാകരനെ സിപിഎം പരസ്യമായി ശാസിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണ് മാധ്യമങ്ങളോടുള്ള സുധാകരന്റെ പ്രതികരണം.