മണ്ണാർക്കാട്: നവീകരണം നടക്കുന്ന നാട്ടുകൽ – താണാവ് ദേശീയപാതയിൽ കുഴിയടയ്ക്കൽ പ്രവൃത്തികൾക്കായി നാലു വർഷത്തിനിടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെലവഴിച്ചത് നാല് കോടിയോളം രൂപയാണ്.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്ത ഇടങ്ങളിലെ പാതയിൽ രൂപപ്പെട്ട കുണ്ടും കുഴികളും അടച്ച് ഗതാഗത പ്രയാസങ്ങൾക്ക് താത്കാലിക പരിഹാരം കാണാനായാണ് തുക അധികമായിചെലവഴിക്കേണ്ടി വന്നിരുന്നത്.
ശരാശരി 10 മീറ്റർ വീതി കൂട്ടി ടാറിംഗും അഴുക്കുചാലുകളും അടക്കം വീതി കൂട്ടിയുള്ള ദേശീയപാത വികസന പദ്ധതി 2017ലാണ് ആരംഭിച്ചത്.
ആറ് മാസത്തിനകം സ്ഥലം ഏറ്റെടുത്ത് നൽകുമെന്ന് അറിയിച്ചിട്ടും നാലുവർഷമായി നടന്നിട്ടില്ല
മുപ്പതോളം തവണ കുഴികൾ അടച്ചെന്നാണ് യുഎൽസി വ്യക്തമാക്കുന്നത്.
മറ്റിടങ്ങളിലെല്ലാം ടാറിംഗ് നടന്നപ്പോഴും സ്ഥലം ഏറ്റെടുക്കാനുള്ള പ്രദേശത്ത് നവീകരണം ബാക്കി നിൽക്കുകയാണ്.സ്ഥലം ഏറ്റെടുത്ത് എത്രയുംവേഗം ദേശീയപാത നവീകരണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.