പാലക്കാട്:
കൽപ്പാത്തി ഉത്സവത്തിന് ഇന്ന് തുടക്കമായി. കൽപ്പാത്തി വിശാലാക്ഷി സമ്മത വിശ്വനാഥ ക്ഷേത്രം,കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ എല്ലാം ഇന്ന് ഉത്സവത്തിന് കൊടിയേറി.കോവിഡ് മാനദണ്ഡ പ്രതിസന്ധിക്കിടയിലും രഥോത്സവം ആഘോഷിക്കാനുള്ള തിരക്കിലാണ് കൽപ്പാത്തി അഗ്രഹാരം.
കൊടിയേറ്റത്തോടനുബന്ധിച്ച് ഇന്നലെ വൈകീട്ട് ഏഴിന് വിഘ്നേശ്വര പൂജ, വാസ്തുശാന്തി പൂജ എന്നിവ നടന്നു.ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ നിരവധി പരിപാടികൾ നിശ്ചയിട്ടുണ്ട്.വേദ പറയണം തുടങ്ങി എഴുന്നള്ളത്ത്,രഥോത്സവം,ഗ്രാമപ്രദക്ഷിണം,രഥാരോഹണം,ചാക്യാർകൂത്ത്,പൂജകൾ അങ്ങനെ നീണ്ട നിരയായ കർമ്മങ്ങൾ നിറഞ്ഞതാണ് കൽപ്പാത്തി ഉത്സവം.
അതിലുപരി ക്ഷേത്രങ്ങളിലോരോ സമയങ്ങളിലാണ് പല വിധ പരിപാടികളും നടക്കുക.ഇന്ന് തുടങ്ങി രണ്ടാഴ്ചയോളം നീളുന്ന കൽപ്പാത്തി ഉത്സവത്തിന് നിരവധി ഭക്ത ജനങ്ങളും സന്നിഹിതരാവുന്നതാണ്.
.