ആസിഫ് അലി (Asif Ali) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമണ് ‘എല്ലാം ശരിയാകും’ (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 19ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിദ്ദിഖ് അവതരിപ്പിക്കുന്ന കെസി ചാക്കോ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പ്രമോയാണ് പുറത്തുവിട്ടത്. വളരെ രസകരമായാണ് പ്രമോ അവതരിപ്പിച്ചിരിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുക.
സിദ്ദിഖ്, കലാഭവൻ ഷാജോൺ,സുധീർ കരമന,ജോണി ആന്റണി, ജയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന 200-ാം ചിത്രം കൂടിയാണിത്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോൾസ് എൻറർടെയ്‍ൻമെൻറ് എന്നീ ബാനറുകളിൽ തോമസ് തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്, സ്റ്റിൽസ് ലിബിസൺ ഗോപി, ഡിസൈൻ റോസ് മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടേഴ്സ് രാജേഷ് ഭാസ്‌ക്കർ, ഡിബിൻ ദേവ്, അസിസ്റ്റൻറ് ഡയറക്ടേഴ്സ് ഷാബിൽ ,സിൻറോ സണ്ണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിൻറോ ഇരിങ്ങാലക്കുട, പ്രൊഡക്ഷൻ മാനേജർ അനീഷ് നന്ദിപുലം, സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്. വാർത്താ പ്രചരണം എ എസ് ദിനേശ്.
https://www.youtube.com/watch?v=rjDDMVUBEiE
















