ന്യൂഡൽഹി:രാജ്യത്ത് 10,853 പുതിയ കോവിഡ് കേസുകൾ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആകെ മരണം 4,60,791 ആയി ഉയർന്നു.
നിലവിൽ 1,44,845 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 260 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായ 30 ദിവസങ്ങളായി 20,000 ൽ താഴെയാണ്. 135 ദിവസമായി 50,000 ൽ താഴെയാണ് പുതിയ കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,432 പേർ രോഗമുക്തരായി.