അബുദാബി: ട്വന്റി 20 ലോകകപ്പിന്‍റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി.
ഞായറാഴ്ച നടന്ന ന്യൂസീലന്‍ഡ് – അഫ്ഗാനിസ്താന്‍ മത്സരത്തിനു മുമ്പാണ് ഇന്ത്യന്‍ വംശജനായ ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മത്സരത്തിനായി പിച്ചൊരുക്കിയതും മോഹനായിരുന്നു.
മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്ബാണ് മോഹന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ് എന്നീ ടീമുകളെല്ലാം തന്നെ ലോകകപ്പില്‍ മോഹന്‍ സിംഗ് ഒരുക്കിയ വിക്കറ്റിലാണ് കളിച്ചത്.
മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊഹാലി സ്വദേശിയായ മോഹന്‍ സിങ് മുന്‍ ബിസിസിഐ ചീഫ് ക്യുറേറ്റര്‍ ദല്‍ജിത്ത് സിങ്ങിനൊപ്പം ജോലി ചെയ്തയാളാണ്.
ഇന്ത്യയിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്ര് അസോസിയേഷന്റെ ക്യുറേറ്രര്‍മാരുടെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. മോഹന്‍ സിംഗ് അബുദാബിയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അബുദാബി ക്രിക്കറ്റ് അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
It is with great sadness that Abu Dhabi Cricket announces that Head Curator, Mohan Singh, has passed away today.
Mohan has been with Abu Dhabi Cricket for 15 years and has played a pivotal role in all of the venue’s success during that time.
(1/3) pic.twitter.com/9iklb9hkB5
— Abu Dhabi Cricket (@AbuDhabiCricket) November 7, 2021