തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സെപ്റ്റിക്ക് ടാങ്കിൽ വീണ വയോധികനെ അഗ്നി രക്ഷാസേന പുറത്തെടുത്തു.
നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന് സമീപം ജെ.എം നിവാസ് ശ്രീ സാജൻ ജോസഫിന്റെ കോമ്പൗണ്ടിലെ ഏകദേശം ഇരുപത് അടിയോളം ആഴവും, വായു സഞ്ചാരമില്ലാത്തുമായ സെപ്റ്റിക്ക് ടാങ്ക് ബ്ലോക്ക് മാറ്റുന്നതിനായി ഇറങ്ങവേ അസ്വസ്ഥത അനുഭവപ്പെട്ട് ടാങ്കിലേക്ക് വീണ പഴയകട സ്വദേശി യേശുദാസൻ (62) നെയാണ് നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസർ ശ്രീ രൂപേഷ്, അസി:സ്റ്റേഷൻ ആഫീസർ അജികുമാർ ബാബു, ഗ്രേഡ് അസി:സ്റ്റേഷൻ ആഫീസർ വിനു ജസ്റ്റിൻ, ഫയർ ഓഫീസർമാരായ ഷിജു റ്റി സാം,അഖിലേശൻ,ശരത്,ചന്ദ്രൻ,സുജൻ, സുമേഷ് ലാൽ,ഷിജു, വിനീഷ് കുമാർ എന്നിവരടങ്ങിയ സേനാംഗങ്ങൾ ചേര്‍ന്ന് പുറത്തെടുത്തത്.