നന്ദിഹിൽസ് ——-
കർണാടകയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് നന്ദി ഹിൽസ്. …
ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര് എന്നയിടത്താണ് നന്ദിഹില്‍സ് സ്ഥിതി ചെയ്യുന്നത്.
അതിരാവിലെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്.ചൂടു കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ഡിഗ്രിവരെയുമാണ് ഇവിടെ താപനില.
ബെംഗളൂരുവിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത.
നൈനിറ്റാൾ , ഉത്തരാഖണ്ഡ് ———
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാൾ.ഈ പ്രദേശം മുഴുവൻ മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ടതും ഹരിത വനങ്ങളാൽ മൂടപ്പെട്ടതുമാണ്.
നവംബര്‍ മാസങ്ങളില്‍ സ്നോവ്യൂ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ മേഖലയുടെ പ്രകൃതിഭംഗി അതിന്റെ എല്ലാ പൂർ ണ്ണതയോടും കൂടി ആസ്വദിക്കാവുന്നതാണ്. കാരണം ഈ സമയത്ത് ഈ പ്രദേശമാകെ മഞ്ഞ് കൊണ്ട് മൂടപ്പെടും.
മാഥേരാൺ——
മേഘങ്ങൾക്കിടയിൽ ജീവിക്കണമെങ്കിൽ മാഥേരാണിലേക്ക് പോകണം.ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെറിയ ഹിൽസ്റ്റേഷൻ എന്നറിയപ്പെടുന്ന മാഥേരാൺ ഹിൽസ്റ്റേഷൻ, സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ്.
മാഥേരാൺ എന്ന വാക്കിന്റെ അർത്ഥം നെറുകയിലെ കാട് എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇടതൂർന്ന മരങ്ങളും സസ്യജാലങ്ങളുമുള്ള നിത്യഹരിതവനപ്രേദശമാണിത്.
ഡാർജിൽ ———
ഡാർജിലിങ്ങിൽ എത്തിയാൽ േമഘങ്ങളില് പൊതിഞ്ഞ മനോഹര കാഴ്ച കാണാം. ഇവിടുത്തെ മഞ്ഞു പുതച്ച ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെ വിശാലമായ വിസ്തൃതിയും ഒരിക്കലും മറക്കാൻ കഴിയില്ല. …
സ്കോട്ലാൻഡ് ————
ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്’ എന്നറിയപ്പെടുന്ന കൂർഗ് വിശാലവും കാപ്പി, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതുമാണ്. അതിരാവിലെ കൂർഗിലെ കാപ്പി തോട്ടങ്ങളിലൂടെ നടക്കണം, മൂടൽമഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാം. കർണാടകയിലെ പർവതനിരകൾക്കിടയിൽ, എപ്പോഴും മൂടൽമഞ്ഞ് നിറഞ്ഞ ഭൂപ്രകൃതിയുള്ള കൂർഗ്, മനോഹരമായ പച്ച കുന്നുകളും അവയിലൂടെ ഒഴുകുന്ന അരുവികളുടെ പേരിലും പ്രശസ്തമാണ്.