പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് അതിരാവിലെയുള്ള വിമാനത്തിൽ പൗരാണിക നഗരമായ കുസോയിലേക്ക് യാത്ര തിരിക്കാം. ഭൂമിയിലെ ഏറ്റവും നീണ്ട പർവത നിരയായ ആൻഡീസ് എന്ന പ്രകൃതിവിസ്മയത്തെ കുറുകെ കടന്നാണ് വിമാനം കുസ്കോയിലേക്ക് പറക്കുക.
സമുദ്രനിരപ്പിലാണ് ലിമ നഗരം, എന്നാൽ അവിടെനിന്ന് 3400 മീറ്റർ മുകളിലാണ് കുസ്കോയുടെ സ്ഥാനം. ഉയരക്കൂടുതലുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ ശരീരഭാരം അധികമായെന്ന് തോന്നും.
യൂറോപ്യൻ അധിനിവേശകർ പതിനാറാം നൂറ്റാണ്ടിൽ ഇവിടെ എത്തുന്നതു വരെ ഈ മേഖലയുടെ തലസ്ഥാനമായിരുന്ന ഒരു പട്ടണമാണിത്.
ഇതിന് സ്വർണത്തിൽ നിറഞ്ഞ ഒരു ചരിത്രം പറയാനുണ്ട്. വാറി, കിൽക്കി, ഇൻക തുടങ്ങി അനവധി സംസ്കാരങ്ങൾ ഇവിടെ മാറിമാറി വന്നതാണ്. അവരെല്ലാം പണികഴിപ്പിച്ച ക്ഷേത്രങ്ങളെ പൊതിഞ്ഞ സ്വർണവും ആഭരണങ്ങളുമെല്ലാം എടുത്തുകൊണ്ടുപോയാണ് യൂറോപ്യൻമാർ അവരുടെ നാട് മോടിപിടിപ്പിച്ചത്. ഇന്ന്, കൊളോണിയൽ വാസ്തു ശില്പകലയുടെയും തനതു ശൈലിയുടെയും അതിമനോഹരമായ സംയോജനത്തോടെ ഈ നഗരം പെറുവിന്റെ വിശാലമായ കാഴ്ചകളിലേക്കുള്ള കവാടമായ സന്ദർശകർക്കു മുന്നിൽ നിൽക്കുകയാണ്.
നഗരത്തിനുള്ളിൽ എത്തിയപ്പോഴേക്കും എൻറെ മനസ്സാകെ സന്തോഷിച്ചു. ചുറ്റും കല്ലുപാകിയ വഴികൾ, ഒരേ വർണത്തിലുള്ള കെട്ടിടങ്ങൾ, തണുപ്പു നിറഞ്ഞ അന്തരീക്ഷം. തിങ്ങിനിറഞ്ഞ പൊടി പറക്കുന്ന ലിമയെന്ന മഹാനഗരത്തിൽനിന്ന് ഇവിടെയെത്തിയപ്പോളാണ് യാത്രയ്ക്കൊരു ജീവൻ വച്ചതെന്ന് തോന്നി.
ഭൂമിയിലെ അവസാന ഹിമയുഗ കാലഘട്ടത്തിൽ ഏഷ്യയും അമേരിക്കൻ വൻകരയും ഒന്നായിരുന്നപ്പോൾ ഇന്നത്തെ സൈബീരിയ, ചൈന…തുടങ്ങിയ കിഴക്കനേഷ്യൻ പ്രദേശങ്ങളിൽനിന്നു ചേക്കേറിയവരാണ് ഈ മണ്ണിലെ ആദ്യ അവകാശികൾ.
സ്ത്രീകൾ ബഹുവർണത്തിലുള്ള മേലാപ്പും മുട്ടോളം നീളമുള്ള പാവാടയും തലയിൽ ഒരു നീളൻ തൊപ്പിയും വച്ചാണ് നടക്കുന്നത്.എന്നാൽ അവിടുത്തെ പുരുഷന്മാർ അങ്ങനെ ധരിച്ചു നടക്കുന്നതായി കാണാനില്ല. ആഗസ് കലിയെന്റസിന്റെ യഥാർഥ പ്രകൃതി സൗന്ദര്യം വളരെ ഭംഗിയാർജിച്ചതാണ്.
ചുറ്റിലും പച്ചപ്പ് മാത്രം നിറഞ്ഞു നിൽക്കുന്ന മഴക്കാടാൽ ചുറ്റപ്പെട്ട ഇവിടം കുസ്കോയിൽനിന്നു തികച്ചും വിഭിന്നമാണ്. ആമസോൺ എന്ന കൂറ്റൻ വന നിബിഡം ആൻഡീസ് പർവത നിരകൾക്കു താഴെ വന്ന് തന്റെ സാമ്രാജ്യം അവസാനിപ്പിക്കുന്ന ഇടം.സ്വർഗതുല്യമായ ഇവിടം പ്രകൃതിയോടും മറ്റു വന്യജീവികളോടും പടപൊരുതിയാണ് അന്നുള്ളവർ തങ്ങളുടെ വാസസ്ഥലമായി തിരഞ്ഞെടുത്തിരുന്നത്..