ആലപ്പുഴ : ചെങ്ങന്നൂർ അലങ്കാർ മുരുകൻറെ കടയിലും വീട്ടിലും റെയ്ഡ്. 32 കോടി വസ്തുവകകൾ തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതി അലങ്കാർ മുരുകൻ എന്ന് വിളിക്കുന്ന പി എസ് മുരുകൻറെ(അലങ്കാർ ജ്വല്ലറി ഉടമ) ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ വീട്ടിലും, നഗരത്തിലെ സ്ഥാപനമായ സോഡിയാക് ടെമ്പിൾലും റെയ്ഡ് നടന്നു.
മല്ലപ്പള്ളി സ്വദേശിയായ ബിനു ഈശോ എന്ന പാസ്റ്റർ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മല്ലപ്പള്ളി കീഴ് വായ്പൂർ പോലീസ് റെയ്ഡ് നടത്തിയത്.
ഇന്നലെ ഉച്ച മൂന്നുമണിയോടെ കൂടി മല്ലപ്പള്ളി കീഴ് വായ്പൂർ എസ്. ഐ. സന്തോഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് ആരംഭിച്ചത്. തുടർന്ന് നഗരത്തിലുള്ള ജൂവലറി ആയ സോഡിയാക് ടെമ്പിൾലും നടന്ന റെയ്ഡ് ഏകദേശം വൈകിട്ട് ആറു മണിയോടുകൂടി ആണ് അവസാനിച്ചത്.
ബ്ലേഡ് പലിശയിനത്തിൽ തിരുവല്ല സ്വദേശിയായ ബിനു ഈശോയുടെ പക്കൽനിന്നു 32 കോടിയുടെ 13 പുരയിടങ്ങൾ തട്ടിയെടുത്തു എന്നതാണ് നിലവിലുള്ള പരാതി.
2013ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഒന്നാം പ്രതിയായ പി എസ് മുരുകൻ വസ്തു വിലകൊടുത്തു മേടിച്ചു എന്നതിന് യാതൊരു രേഖയും ഹാജരാക്കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും പോലീസ് വിശദമായി മൊഴി എടുത്തിരുന്നു.
രണ്ടാം പ്രതി സതീഷ് തോമസിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ് വായ്പൂർ എസ് ഐ സന്തോഷ് അലങ്കാർ മുരുകൻറെ സ്ഥാപനമായ സോഡിയാക് ടെമ്പിളിൽ നേരിട്ട് എത്തി മുരുകനോട് നേരിട്ട് ഹാജരാകാൻ ഉള്ള നോട്ടീസ് നൽകിയിരുന്നു. വസ്തുക്കളുടെ വിലയാധാരം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് സതീഷ് തോമസ് ആയിരുന്നു എന്നാണ് മുരുകൻ പറയുന്നത്. വസ്തുക്കൾക്ക് പണം നൽകിയിരുന്നെന്നും അന്നൊക്കെ പണം നേരിട്ട് നൽകാമായിരുന്നു എന്നും മുരുകൻ പറഞ്ഞു പക്ഷേ നൽകിയ പണത്തിൻറെ ഉറവിടം വ്യക്തമാക്കാൻ മുരുകന് കഴിഞ്ഞിട്ടില്ല. നൽകിയ പണം എവിടെ നിന്ന് പിൻവലിച്ചു എന്നതിന് വ്യക്തമായ രേഖകൾ ഹാജരാക്കാൻ മുരുകന് കഴിഞ്ഞിട്ടില്ല ഇതിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശപ്രകാരം റെയ്ഡ് നടന്നത്.