സമൂഹമാധ്യമങ്ങളിൽ എല്ലാ സെലിബ്രെട്ടികളും ഒരു പോലെ സജീവമാണ്.നിരവധി ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ അഭിനയിച്ച സ്വഭാവ നടൻ “അനുപം ഖേറിൻറെ ഒരു പോസ്റ്റ് വയറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
തൻറെ കഠ്മണ്ഡു യാത്രയില്‍ തനിക്കരികെ ഭിക്ഷയാചിച്ച് എത്തിയ ഒരു രാജസ്ഥാൻ പെണ്‍കുട്ടിയുടെ വീഡിയോയാണ് അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നത്.കഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നില്‍ വെച്ചാണ് പെണ്‍കുട്ടി അനുപം ഖേറിനു മുന്നിലെത്തിയത്. ഇംഗ്ലീഷിലാണ് പെണ്‍കുട്ടി താരത്തോട് ഭിക്ഷ യാചിച്ചത്.
https://www.instagram.com/anupampkher/?utm_source=ig_embed&ig_rid=06d18638-50e6-4b77-81db-a9ccf7671e04
പണം ആവശ്യപ്പെട്ട പെണ്‍കുട്ടി കൂടെ ഒരു സെല്‍ഫി എടുക്കാനും താരത്തോട് ആവശ്യപ്പെട്ടു. ഒഴുക്കുള്ള ഇംഗ്ലീഷില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയുടെ ആവശ്യം കേട്ടതോടെ അനുപം ഖേര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
താന്‍ സ്കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും പറയുമ്പോള്‍ ഇംഗ്ലീഷ് എങ്ങനെയാണ് പഠിച്ചതെന്ന് താരം ചോദിക്കുന്നുണ്ട്. ഭിക്ഷയാചിക്കാനായി കുറച്ചു കുറച്ചു പഠിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്തിനാണ് ഭിക്ഷയെടുക്കുന്നത് എന്ന് അനുപം ഖേര്‍ ചോദിച്ചപ്പോള്‍ പഠിക്കാൻ നിർവാഹമില്ലാതെ പാവപ്പെട്ട കുടുംബമാണ് തങ്ങളുടേതെന്ന് കുട്ടി പറഞ്ഞു.
എങ്കില്‍ ജോലിക്ക് ശ്രമിച്ചൂടെ എന്ന് താരം ചോദിച്ചപ്പോള്‍ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയില്‍ ഇതേ അവസ്ഥ ആയതുകൊണ്ടാണ് ഇവിടെ എത്തിയതെന്നും ഇവിടെ ആളുകള്‍ അല്പം കൂടി സഹായിക്കുമെന്നും രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു.
അതുകഴിഞ്ഞ്, സ്കൂളില്‍ പോയാല്‍ എന്റെ ജീവിതം രക്ഷപ്പെടും എന്നെ സ്കൂളില്‍ അയക്കമോ എന്നുമായിരുന്നു കുട്ടിയുടെ ചോദ്യം. തുടര്‍ന്ന് സ്കൂളില്‍ അയക്കാമെന്ന് അനുപം ഖേര്‍ ഉറപ്പ് നല്‍കുകയും കുട്ടിയുടെ പക്കലുള്ള മൊബൈല്‍ നമ്പര്‍ വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.