അശോക് വാടിയിൽ സീതാദേവി ഇരുന്നിരുന്ന കല്ല് ശ്രീലങ്കയിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ എത്തിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജം. യോഗി ആദിത്യനാഥ് ശ്രീലങ്കയിൽ നിന്ന് ഖുഷിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.
രാമായണത്തിൽ, സീത ബന്ദിയാക്കപ്പെട്ട ലങ്കയിലെ രാവണരാജ്യത്തിലെ ത്രേതായുഗത്തിലെ ഒരു വിശാലമായ പൂന്തോട്ടമായിരുന്നു അശോക് വാടി. ഇവിടെ സീത ഇരുന്നിരുന്ന പാറയാണ് ഇപ്പോൾ അയോധ്യയിൽ എത്തിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചത്.
യോഗി ആദിത്യനാഥും സിവിൽ ഏവിയേഷൻ സഹമന്ത്രി ജ്യോതിയാദിത്യ സിന്ധ്യയും ബുദ്ധ സന്യാസിമാരുടെ പ്രത്യേക സംഘത്തെ വിമാനത്താവളത്തിൽ തിരുശേഷിപ്പുമായി സ്വീകരിക്കുന്നതും അവരെ സാംസ്കാരിക ഡ്രമ്മിംഗിന്റെ അകമ്പടിയോടെ കൊണ്ടുപോകുന്നതും പ്രചരിച്ചിരുന്ന വീഡിയോയിൽ കാണാം.
“അശോക് വാടിയിൽ സീതാ മാതാവ് ഇരുന്നിരുന്ന പാറ ശ്രീലങ്കയിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുവന്നതാണ്. ബോലോ ജയ് സിയാ റാം. ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ആശിഷ് ജഗ്ഗി എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ ട്വീറ്റ് ചെയ്തത്..
യുപി സർക്കാരിനെ അഭിനന്ദിച്ച് മാത്രമല്ല വിമർശിച്ചും സംഭവത്തിൽ ട്വീറ്റുകൾ വന്നു. യുപി സർക്കാരിനെ വിമർശിച്ച് മാധ്യമപ്രവർത്തക സാഗരിക ഘോഷ് ട്വീറ്റ് ചെയ്ത ട്വീറ്റ് ഉദ്ധരിച്ച്, “2020 ലെ തിരഞ്ഞെടുപ്പിന് മുൻപായി സീതയുടെ പാറ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ അണിനിരക്കുന്നു. ഇവർ ഇതുപോലെ കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി അണിനിരന്നിരുന്നെങ്കിൽ എന്നാശിക്കുന്നു.”
Ministers incl CM line up to receive Sita’s rock which fortuitously appears before #upelection2022 . Wish the same ministers had lined up during #COVID19 2.0 in service of the public’s access to healthcare #sitastone https://t.co/HsQaew8wNt
— Sagarika Ghose (@sagarikaghose) November 6, 2021
ഫാക്‌ട് ചെക്ക്
2021 ഒക്ടോബർ 20-ന് ശ്രീലങ്കയിൽ നിന്ന് ഉത്തർപ്രദേശിലെ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുദ്ധന്റെ തിരുശേഷിപ്പുമായി ബുദ്ധ സന്യാസിമാരുടെ ഒരു സംഘം എയർപോർട്ടിൽ എത്തുന്നു. ഇതിന്റെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബുദ്ധന്റെ ശേഷിപ്പ് ആണെന്നും അശോക് വാതികയിൽ സീതാദേവി ഇരുന്നിരുന്ന പാറയിലല്ലെന്നും പ്രസ്താവിക്കുന്ന നിരവധി മറുപടികൾ വൈറൽ പോസ്റ്റിന് താഴെ തന്നെ ഞങ്ങൾ കണ്ടെത്തി.
The rock on which Sita Mata used to sit in Ashok Vatika was brought to Ayodhya from Sri Lanka
Bolo Jai Siya Ram 🙏🏻🚩
Happy #Diwali pic.twitter.com/CfOQPyQwDk
— Ashish Jaggi (@AshishJaggi_1) November 4, 2021
ബുദ്ധന്റെ ശേഷിപ്പുമായി എത്തിയ 123 ശ്രീലങ്കൻ പ്രതിനിധികളുടെ സംഘത്തിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനത്താവളത്തിൽ ശേഷിപ്പ് ഏറ്റുവാങ്ങി – 2021 ഒക്ടോബർ 20-ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൈറലായ വീഡിയോയിലെ അതേ ദൃശ്യങ്ങൾ റിപ്പോർട്ടിലുണ്ട്.
അവകാശപ്പെടുന്നത് പോലെ ഈ തിരുശേഷിപ്പ് സീത ദേവി ഇരുന്ന പാറയല്ലെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. കൊളംബോയിൽ നിന്നുള്ള പ്രത്യേക ശ്രീലങ്കൻ വിമാനത്തിൽ വിശുദ്ധ തിരുശേഷിപ്പുകൾ വന്നു എന്ന അടിക്കുറിപ്പോടെ ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകൻ സൗരഭ് സിൻഹ നേരത്തെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
#KushinagarAirport
Now boarding! pic.twitter.com/mOYkP1QWh9— Saurabh Sinha (@27saurabhsinha) October 20, 2021
Holy relics came in on the special Sri Lankan flight from Colombo pic.twitter.com/t8ZdkmRWg1
— Saurabh Sinha (@27saurabhsinha) October 20, 2021
2021 ഒക്ടോബർ 19 ന് ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയവും ബുദ്ധന്റെ ശേഷിപ്പിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഒക്ടോബർ 20 ന് കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയും വിമാനത്താവളത്തിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം ചടങ്ങിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു, “അശ്വിൻ പൂർണിമയുടെ വേളയിൽ ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധന്റെ തിരുശേഷിപ്പ് എത്തിയതിന് ആചാരപരമായ ആരാധന നടത്തി. ബുദ്ധ സന്യാസിമാരെ സ്വാഗതം ചെയ്യുന്നു. എന്നിങ്ങനെ അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്‍തത്.
Hon’ble Prime Minister Shri @narendramodi to attend Abhidhamma Day programme at Kushinagar on 20 October 2021. Eminent monks from Sri Lanka, Thailand, Myanmar, South Korea, Nepal, Bhutan, Cambodia to take part in the event.https://t.co/2RZADWZXxi pic.twitter.com/tjU0MZIaQG
— Ministry of Culture (@MinOfCultureGoI) October 19, 2021
Performed a ceremonial worship on the arrival of the Sacred Buddha relic from Sri Lanka on the occasion of Ashwin Poornima
Also welcomed Buddhists Monks on their arrival.
The exposition of Holy Relic will take place during celebrations of Abhidhamma Day today at Kushinagar, UP. pic.twitter.com/Edzd3dmonW
— G Kishan Reddy (@kishanreddybjp) October 20, 2021
ചുരുക്കത്തിൽ, സീത ദേവി ഉപയോഗിച്ചിരുന്ന പാറ അയോധ്യയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിച്ചു എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളുമാണ്. യഥാർത്ഥത്തിൽ ഇത് ബുദ്ധ ദേവന്റെ തിരുശേഷിപ്പ് ആയിരുന്നു.