മുല്ലപ്പെരിയാർ: മുല്ലപ്പെരിയാറിലെ (mullaperiyar)ബേബി ഡാമിന് (baby dam ) താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് (tree felling) കേരളം, തമിഴ്നാടിന് അനുമതി നൽകി. ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നന്ദി പറഞ്ഞുകൊണ്ട് കത്തയച്ചു. തമിഴ്‍നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാരിനും വേണ്ടി കേരള സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ നടപടി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന് സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്. അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി.