ഒറ്റക്കാഴ്ചയില്‍ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും കണ്ടുതീര്‍ക്കണമെന്ന് നിശ്ചയിച്ചിറങ്ങിയാല്‍ കോട്ടയത്തെ കാഴ്ചകള്‍ ഒരുപാടാണ്.വാഗമണ്ണും ഇല്ലിക്കല്‍ കല്ലും മാര്‍മല അരുവിയും കുമരകും മലരിക്കലും മാത്രമല്ലാത്ത, പ്രാദേശികമായി മാത്രം ആളുകള്‍ എത്തിച്ചേരുന്ന നിരവധി ഇടങ്ങള്‍.മനം കവരുന്ന കാഴ്ചയൊരുക്കി മലയുടെ മുകളില്‍ നിന്നും പാറക്കൂട്ടങ്ങളും മരക്കാടുകളും താണ്ടി താഴേക്ക് പാറക്കൂട്ടത്തിലൂടെ താഴേക്ക് പതിക്കുന്ന
പാമ്പനാല്‍ വെള്ളച്ചാട്ടം.
ഏകദേശം അന്‍പത് മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്. പല ചെറുവെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നാണ് ഇത് താഴേക്ക് എത്തുന്നത്.നിറഞ്ഞ പച്ചപ്പിനു നടുവിലേക്ക് പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് ചിന്നിച്ചിതറി എത്തുന്ന പാമ്പനാല്‍ കോട്ടയംകാരുടെ യാത്രാ ലിസ്റ്റില്‍ കയറിയിട്ട് വളരെ കുറച്ചു നാളുകള്‍ മാത്രമായതേയുള്ളൂ. മഴക്കാലമായാല്‍ ആര്‍ത്തലച്ചു പതിക്കുന്ന പാമ്പനാലിന്റെ സ്വരം കിലോമീറ്ററുകളോളം ദൂരത്തില്‍ നിന്നുതന്നെ വ്യക്തമായി കേള്‍ക്കാം. പൊതുവേ അപകട സാധ്യത കുറഞ്ഞ ഇടമായതിനാല്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് എത്തുന്നു.
കോട്ടയം ജില്ലയിലെ പാലാ – തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ സ്കൂള്‍ ജങ്ഷനില്‍ നിന്നും മണിയാക്കുംപാറ റൂട്ടില്‍ ആണ് വെള്ളച്ചാട്ടങ്ങളുള്ളത്. ഇതുവഴി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാമ്പനാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം. മറ്റത്തിപ്പാറ-മാനത്തൂര്‍ പ്രദേശം എന്നും ഇവിടം അറിയപ്പെടുന്നു.വെള്ളച്ചാട്ടം’ പ്രാദേശിക ടൂറിസം പദ്ധതി’യിലുള്പ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
=======================================================================================