ദുബൈയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തെ കുറിച്ചുള്ള വിവാദങ്ങളും വ്യാജ പോസ്റ്റുകളും അവകാശ വാദങ്ങളും അവസാനിക്കുന്നില്ല. തുടക്കത്തിൽ മുഹമ്മദ് ഷമിക്കെതിരെ തിരിഞ്ഞവർ പിന്നീട് നായകൻ വിരാട് കൊഹ്‌ലിക്കും മകൾക്കുമെതിരെയും മോശം പരാമർശങ്ങളുമായി കളം നിറഞ്ഞു. ഇപ്പോഴിതാ വിദ്യാർത്ഥിനികൾ പാക് വിജയം ആഘോഷിച്ചെന്നും അതിനാൽ അവരുടെ ബിരുദം റദ്ദാക്കിയെന്നും പറഞ്ഞാണ് അവകാശ വാദം.
ഒക്ടോബർ 24ന് നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി. കാമ്പസിൽ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച ശ്രീനഗറിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ 100 വിദ്യാർത്ഥിനികളുടെ ബിരുദം റദ്ദാക്കിയതായി സോഷ്യൽ മീഡിയ അവകാശപ്പെടുന്നു.
मौज कर दी 👏
पाकिस्तान जिंदाबाद का नारा लगाने वाली श्रीनगर मेडिकल कॉलेज की 100 सुंदरियाँ अब डॉक्टर नही बन पाएँगी सरकार ने डिग्री रद्द की ।। pic.twitter.com/mD4lq2mAVc— पूजा 🕉️ हिंदू सनातनी बेटी (@indpuja) October 29, 2021
‘പൂജ ഹിന്ദു സനാതനി ബേട്ടി’ എന്ന ട്വിറ്റർ ഉപയോക്താവ് ബുർഖ ധരിച്ച ഏതാനും സ്ത്രീകളുടെ ഫോട്ടോയ്‌ക്കൊപ്പം ഇവർ പാക് വിജയം ആഘോഷിച്ചെന്നും ഇവരുടെ ബിരുദം റദ്ദാക്കിയെന്നും അവകാശപ്പെട്ടു. ഈ പോസ്റ്റിന് നിരവധി റീട്വീറ്റുകൾ ലഭിച്ചു.
മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഒരു വിവരവും ദൃശ്യങ്ങളിൽ ഇല്ലെങ്കിലും ന്യൂസ് 18 നെറ്റ്‌വർക്കിലെ ഒരു ചാനലും ഈ വാർത്ത പ്രചരിപ്പിച്ചു. “പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന പെൺകുട്ടികൾ”, “ഇന്ത്യയുടെ തോൽവി ആഘോഷിക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ”, “പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം” എന്നിങ്ങനെയെല്ലാം പറഞ്ഞാണ് പ്രസ്തുത ചിത്രം നൽകി വാർത്ത നൽകിയത്. ഇതിനുപുറമെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവർക്കെതിരെ യുഎപിഎ ചുമത്തിയതായും അവതാരകൻ പറയുന്നു.
पाकिस्तान जिंदाबाद का नारा लगाने वाली श्रीनगर मेडिकल कॉलेज की 100 सुंदरियाँ अब डॉक्टर नही बन पाएँगी सरकार ने डिग्री रद्द की …@PMOIndia @narendramodi @ANI @ZeeNews pic.twitter.com/HCmC8k5iZx
— हरिओम राजावत विहिप #प्रशासक_समिति (@HariomVhp) October 28, 2021
എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫാക്ട് ചെക്കിൽ ഇവരുടെയെല്ലാം അവകാശ വാദങ്ങളെ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ല. സാധാരണഗതിയിൽ ഒരു കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷമാണ് ബിരുദങ്ങൾ നൽകുന്നത്. എന്നാൽ ഈ വിദ്യാർത്ഥിനികൾ ഇപ്പോഴും കോളേജിൽ ആയിരിക്കുമ്പോൾ അവരുടെ ഡിഗ്രികൾ എങ്ങനെ റദ്ദാക്കപ്പെടും?
ജമ്മു കശ്മീർ പോലീസ് നൽകിയ വിവരമനുസരിച്ച്, ഗവൺമെന്റ് മെഡിക്കൽ കോളേജിലെയും ഷെർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (സ്‌കിംസ്) സൗര, കർണയിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കോളേജ് അഡ്മിനിസ്ട്രേഷനും ഹോസ്റ്റൽ വാർഡനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനി വാർത്തയിലും സാമൂഹ്യ മാധ്യമങ്ങളിലും കായ്ച്ചത് പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇവരുടെ ബിരുദങ്ങൾ നഷ്ടമാകുന്നത് എങ്ങിനെ എന്ന ചോദ്യം പ്രസക്തമാണ്. ഇനി ഈ അവകാശവാദത്തോടെ നൽകിയിരിക്കുന്ന ഫോട്ടോയുടെ കാര്യവും വ്യാജമാണ്.
റിവേഴ്സ് ഇമേജ് സെർച്ചിൽ, ഇപ്പോൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ യഥാർത്ഥ ഫോട്ടോ കണ്ടെത്തി. 2017 ലെ ഒരു ബ്ലോഗ് പോസ്റ്റിൽ ഇന്ത്യ ന്യൂ ഇംഗ്ലണ്ട് ന്യൂസ് എന്ന വെബ്‌സൈറ്റ് 2017 നവംബർ 12-ന് ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലെ ഫാത്തിമ ഗേൾസ് ഇന്റർ കോളേജ് എന്ന ചിത്രം പങ്കുവെച്ചിരുന്നു. മറ്റൊരു പോർട്ടലും 2017 നവംബറിൽ യുപിയിൽ നിന്നുള്ള ഈ ചിത്രം പോസ്റ്റ് ചെയ്തു.
ചുരുക്കത്തിൽ, ടി-20 മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്നതിനിടെ കാശ്മീരി മെഡിക്കൽ കോളേജിലെ 100 വിദ്യാർത്ഥിനികളുടെ ബിരുദം റദ്ദാക്കിയതായി സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്. രണ്ടാമതായി, ഈ തെറ്റായ അവകാശ വാദത്തോടൊപ്പം പ്രചരിപ്പിക്കുന്ന ചിത്രവും തെറ്റാണ്. ഈ ചിത്രം കാശ്മീരിൽ നിന്നുള്ളതല്ല, മറിച്ച് ഉത്തർപ്രദേശിൽ നിന്ന് 2017 ൽ പ്രചരിക്കപ്പെട്ട ചിത്രമാണ്.