തിരുവനന്തപുരം: എറണാകുളത്ത് കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി. പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സമരം ഉപേക്ഷിച്ചിട്ട് ജീവനക്കാർ തിരികെയെത്തണം. ഡയസ്‌നോൺ സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്‌നോൺ മാനേജ്‍മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാൻ സർക്കാർ നിർദേശം വേണമെന്നും മന്ത്രി പറഞ്ഞു. ചർച്ച നടത്താനുള്ള സമയം പോലും നൽകാതെ ജീവനക്കാർ സമരത്തിലേക്ക് പോയി. ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യതയാകും. കെഎസ്ആർടിസി തകർന്നാൽ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe