തിരുവനന്തപുരം :തിരുവനന്തപുരം വെട്ടുകാട് പള്ളി തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. ഈ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്താനും തീരുമാനമായി. തിരുനാളിന് മുന്നോടിയായി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് യോഗം ചേരാൻ നിർദേശിച്ചു.
കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം.വിശ്വാസികളും വളണ്ടിയർമാരും നിർബന്ധമായും കൊവിഡ് വാക്സിൻ എടുത്തിരിക്കണം. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി തരപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ളത്തിനായി വലിയ ടാങ്ക് സ്ഥാപിക്കുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും നടപടി സ്വീകരിയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷനും നിർദേശം നൽകി.
വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്..പ്രദേശത്ത് മെഡിക്കൽ ടീമിന്റെ സാന്നിധ്യവും മെഡിക്കൽ ഹെൽപ്പ് ഡെസ്ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു. നവംബർ 21 വരെയാണ് തിരുനാൾ ആഘോഷം.