തിരുവനന്തപുരം; വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. വാഹന പാർക്കിങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
മണ്ണാർകാട് എംഎൽഎ എൻ ഷംസുദ്ദീൻ സഭയിൽ ഉന്നയിച്ച വിഷയത്തിലാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. 1999ലെ പഞ്ചായത്ത് ബിൽഡിങ് റൂൾ 29 പ്രകാരം പാർക്കിങ് സൗകര്യം നിർബന്ധമാണ്. ഇതുപ്രകാരം പാർക്കിങ്ങിന് സ്ഥലം ഉണ്ടെങ്കിൽ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുക.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe