തിരുവനന്തപുരം: ടൂറിസം വകുപ്പിൻറെ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരത്തിൽ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻറ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നതാണ്. കുമരകത്തെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കും വിധം പദ്ധതികൾ നടപ്പാക്കിയിരുന്നു. അതിനുശേഷം ഇപ്പോൾ അയ്മനവും ലോകത്തിൻറെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്റ്റേകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമയാത്ര, നെൽപ്പാടങ്ങളിലൂടെ നടത്തം, സൈക്കിൾ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്.
പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉൾപ്പെടുത്തി കൾച്ചറൽ എകസ്പീരിയൻസ് പാക്കേജുകളും ഉണ്ട്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിൻറെ പാതയിലുള്ള കേരള ടൂറിസത്തിൻറെ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ ഉൗർജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe