തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ കര്‍ശനമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍. കെഎസ്ആര്‍ടിസി അവശ്യസേവനമായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സമരം ന്യായീകരിക്കാനാവില്ലെന്നും സമരം ചെയ്താല്‍ നടപടി ഗുരുതരമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.
കെഎസ്ആര്‍ടിസിയുടെ സമരം തെക്കന്‍ കേരളത്തിലെ യാത്രക്കാരെ ദുരിതത്തിലാക്കിയെങ്കിലും മധ്യകേരളത്തെയും വടക്കന്‍ കേരളത്തെയും കാര്യമായി ബാധിച്ചില്ല. എന്നാല്‍ ദീര്‍ഘദൂര യാത്രക്കാരും ഗ്രാമീണ, മലയോര മേഖലയിലുള്ളവരും അക്ഷാരാര്‍ഥത്തില്‍ പെരുവഴിയിലായി. തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളില്‍ പോലിസ് ബദല്‍ യാത്ര സൗകര്യം ഒരുക്കി.
തിരുവനന്തപുരത്തെ പ്രധാന റൂട്ടുകളായ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ നിരത്തുകളില്‍ കുടുങ്ങി. സമരത്തെക്കുറിച്ച് അറിയാതെ എത്തിയവരായിരുന്നു മിക്കവരും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലിസ് ബദല്‍ യാത്ര സൗകര്യം ഒരുക്കി. ആശുപത്രി, പരീക്ഷ ആവശ്യങ്ങള്‍ക്കായി എത്തിയവരും ബദല്‍ യാത്രാസൗകര്യം പ്രയോജനപ്പെടുത്തി.
കോഴിക്കോട് ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന വയനാട് റൂട്ടിലെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. അവര്‍ക്ക് കര്‍ണാടക ബസുകളെ ആശ്രയിക്കേണ്ടി വന്നു. തിരുവമ്പാടി, മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, കക്കാടംപൊയില്‍, കൂരാച്ചുണ്ട്, കക്കയം എന്നീ മലയോര മേഖലയിലുള്ളവരുെട യാത്രയും പൂര്‍ണമായും മുടങ്ങി. കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരികള്‍ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe