ജ്ഞാനവേല്‍ സംവിധാനം ചെയ്ത തമിഴില്‍ നിര്‍മ്മിച്ച സിനിമ “ജയ് ഭീം” പ്രേക്ഷക പ്രശംസ നേടി തരംഗമായി കൊണ്ടിരിക്കുകയാണ്.യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സൂര്യ, ലിജോ മോള്‍ ജോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സിനിമയിലൂടെ അസാധ്യ പ്രകടനം കാഴ്ച വെച്ച് ലിജോ മോള്‍ മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും ജനപ്രീതി നേടി കഴിഞ്ഞു. അത്ര സുഖകരമായ ഷൂട്ടിങ് അനുഭവം അല്ലായിരുന്നു. നിരവധി വേദനകളും കഠിനാധ്വാനവും അതിന് വേണ്ടി വന്നുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെയുള്ള അഭിനയമായിരുന്നു. ജീവിച്ച് കാണിച്ചാണ് ലിജോയുടെ ഓരോ രംഗങ്ങളും. ഇരുളര്‍ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അവരെ പോലെയാവാന്‍ എടുത്ത മുന്‍കരുതലുകളെ കുറിച്ചാണ് ലിജോ ഇപ്പോള്‍ പറയുന്നത്. ആഴ്ചകളോളം അവരുടെ കൂടെ താമസിച്ച് ഓരോ മൂവ്‌മെന്റ്‌സും മറ്റ് രീതികളുമൊക്കെ പഠിച്ചെടുത്തു. സാരി ഉടുക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതുമൊക്കെയാണ് പ്രത്യേകതകള്‍. ഒപ്പം നടന്‍ സൂര്യ ഒരു മനുഷ്യ സ്‌നേഹി ആണെന്നാണ് നടി പറയുന്നത്.
സൂര്യ സാറിന്റെ പടമാണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഒപ്പം സന്തോഷവും തോന്നി. ഞങ്ങളുടെ കോംബിനേഷന്‍ വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സംവിധായകന്‍ എന്നെയും രജിഷയും വിളിച്ച് കാരവനില്‍ കൊണ്ട് പോയി പരിചയപ്പെടുത്തി തന്നു. ഇതുവരെയുള്ള ഷൂട്ടിങ് എങ്ങനെയുണ്ട്, നിങ്ങള്‍ക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചെങ്കിലും ഒരക്ഷരം പറയാന്‍ സാധിച്ചില്ല. ഞങ്ങള്‍ അദ്ദേഹത്തെ കണ്ട് വാ പൊളിച്ചിരുന്നു. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായി പോയെന്നാണ് ലിജോ മോള്‍ പറയുന്നത്.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ പ്രാക്ടീസ് ഒക്കെ ചെയ്യും. കാരണം ഒരുമിഞങ്ങള്‍ച്ചുള്ള സീനില്‍ ഞാന്‍ തെറ്റിച്ചിട്ട് ടേക്ക് കൂടുതല്‍ എടുക്കാന്‍ പാടില്ലല്ലോ. അതിന് വേണ്ടി ഞാനിവിടെ നിന്ന് കാണിച്ച് കൂട്ടുന്നതൊക്കെ അദ്ദേഹം കാണുന്നുണ്ടായിരുന്നു. ‘ആ കുട്ടി ഗ്ലിസറിന്‍ ഇല്ലാതെയാണ് കരയുന്നതല്ലേ, എന്തൊരു ഡെഡിക്കേഷന്‍ ആണ്. എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ തന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് ശേഷമുള്ള സീനില്‍ ഗ്ലീസറിന്‍ പോലും ഉപയോഗിക്കാതെയാണ് കരഞ്ഞിരുന്നത്. ഇതെല്ലാം സൂര്യ സാര്‍ ശ്രദ്ധിച്ചിരുന്നതിനെ കുറിച്ച് ജ്ഞാനവേല്‍ സാറാണ് എന്നോട് പറഞ്ഞതെന്ന് നടി വ്യക്തമാക്കുന്നു.