പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നിരോധിത പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാൻ (ടിഎൽപി) പാക്കിസ്ഥാനിൽ നടത്തിയ സമീപകാല റാലികളിൽ പങ്കെടുക്കുന്ന ഒരു ഫോട്ടോ അന്താരാഷ്ട്ര തലത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അവകാശ വാദത്തോടെയാണ് ഈ ഫോട്ടോ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കാൻ തുടങ്ങിയത്. ഒരു നിരോധിത പാർട്ടിയിൽ പാക് വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത് ഏറെ ചർച്ചയാക്കുകയും ചെയ്തു.
എന്നാൽ ഈ ഫോട്ടോ 2017-ലെ ഇസ്ലാമിസ്റ്റ് റാലിയിൽ നിന്നുള്ളതാണ്. അതായത് തെഹ്‌രീക്-ഇ-ലബ്ബയ്ക് പാർട്ടി നിരോധിക്കുന്നതിനും ഖുറേഷിയുടെ പാർട്ടി പാകിസ്ഥാനിൽ അധികാരത്തിൽ വരുന്നതിനും മുൻപ് ഉള്ളത്. എന്നാൽ സത്യം പുറത്തുവരുന്നതിന് മുൻപ് തന്നെ വ്യാജ പോസ്റ്റ് കാട് കയറി കഴിഞ്ഞിരുന്നു.
“തെഹ്രീകെ ലബ്ബായിക്കിന്റെ ഇസ്ലാം വിശ്വാസികളും പ്രവാചക സ്നേഹികളും നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പങ്കെടുക്കുന്നു,” ഉറുദു ഭാഷയിലുള്ള അടിക്കുറിപ്പോടെ ചിത്രം പ്രചരിക്കപ്പെട്ടു. ആൾക്കൂട്ടത്തിന് നടുവിൽ ഖുറേഷി ഇരിക്കുന്നതും അവരിൽ ചിലർ പച്ചക്കൊടി പിടിച്ചിരിക്കുന്നതുമായ ഫോട്ടോയാണ് പ്രചരിച്ചത്.
പ്രവാചകൻ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ഫ്രാൻസിലെ ആക്ഷേപഹാസ്യ മാസികയുടെ അവകാശത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതിരോധിച്ചതിന് പിന്നാലെ 2021 ഏപ്രിലിൽ പാകിസ്ഥാനിൽ ടിഎൽപി വലിയ ഫ്രാൻസ് വിരുദ്ധ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പ്രവാചകനെ കാർട്ടൂൺ ആക്കുന്നത് മുസ്ലിങ്ങൾ ദൈവനിന്ദയായി ആണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതിഷേധങ്ങൾ ആണ് നടന്നത്.
ഇതിന് പിന്നാലെ നടത്തിയ റാലിയിലാണ് ഖുറേഷി പങ്കെടുത്തതായുള്ള ചിത്രങ്ങൾ പുറത്തുവന്നത്. “അദ്ദേഹം സർക്കാർ ഉത്തരവിന് പുറത്താണ്, അതിനാൽ വിലക്കയറ്റത്തിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിച്ചുവിടുന്നു.” എന്നാണ് ഈ ഫോട്ടോ പ്രചരിപ്പിച്ച ഒരാൾ മറ്റൊരാൾ എഴുതിയത്. ഖുറേഷി നിരോധിത പാർട്ടിയുടെ പരിപാടികൾ പങ്കെടുക്കുന്നത് ഏറെ ചർച്ചയാവുകയും ജനങ്ങളിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌താൽ ഉയർന്നുവരുന്ന വിലക്കയറ്റം ജനങ്ങൾ മറക്കുമെന്ന് അദ്ദേഹം ആവലാതിപ്പെടുന്നു.
വിഷയം എങ്ങിനെ അവതരിപ്പിക്കപ്പെട്ടാലും ആ ഫോട്ടോ പ്രചചരിച്ചത് വ്യജ അവകാശ വാദങ്ങളോടെയാണ്. 2017 ലെ ഫോട്ടോ ഇപ്പോൾ വീണ്ടും പ്രചരിപ്പിച്ചതിന് പിന്നിലെ കുബുദ്ധി എന്തിന് വേണ്ടിയെന്ന് വരും നാളുകളിൽ അറിയാൻ സാധിച്ചേക്കും.
ഞങ്ങൾ നടത്തിയ ഇമേജ് റിവേഴ്‌സ് സെർച്ചിൽ, 2017 നവംബർ 26-ന് ഖുറേഷിയുടെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) അധികാരത്തിൽ വരുന്നതിന് മുമ്പ്, ഖുറേഷിയെ പ്രമോട്ട് ചെയ്യുന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
“മുൾട്ടാനിലെ ചൗക്ക് ഘണ്ടാ ഘറിൽ നടക്കുന്ന പ്രവാചകത്വ റാലിയുടെ സമാപനത്തിൽ മഖ്ദൂം ഷാ മെഹമൂദ് ഖുറേഷി പങ്കെടുക്കുന്നു.” എന്ന ഉറുദു അടിക്കുറിപ്പോടെയാണ് 2017 ൽ ഈ ഫോട്ടോ പങ്കുവെച്ചത്.
പ്രാദേശിക മുൾട്ടാൻ പത്രമായ ഖബ്രൈനിന്റെ ആർക്കൈവിൽ 2017 നവംബർ 27-ന് ഇ-പേപ്പർ എഡിഷനിൽ പ്രസിദ്ധീകരിച്ച സമാനമായ ഒരു ചിത്രം കണ്ടെത്താനും സാധിച്ചു.
2017 നവംബറിൽ, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ നടത്തിയ സത്യവാങ്മൂലത്തിൽ നിർദ്ദേശിച്ച മാറ്റത്തിനെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. ആ പ്രതിഷേധങ്ങളുടെ മുൻനിരയിൽ ടിഎൽപി ഉണ്ടായിരുന്നു.
2017 കാലഘട്ടത്തിൽ പിടിഐ പാർട്ടി ടിഎൽപിക്ക് ഒപ്പം സഹകരിച്ചിരുന്നു. അന്നത്തെ ഭരണകക്ഷിയുടെ വോട്ടുകളെ ഭിന്നിപ്പിക്കുക അത് വഴി അധികാരത്തിലെത്തുക എന്നതായിരുന്നു പിടിഐയുടെ ലക്ഷ്യം. ഇത് വിജയിക്കുകയും ചെയ്തു. പക്ഷെ, അധികാരത്തിലേറിയ പിടിഐ തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം ടിഎൽപിയെ നിരോധിക്കുകയും അതിന്റെ നേതാവിനെ തടങ്കലിൽ വയ്ക്കുകയും ചെയ്തതോടെ പാർട്ടികൾ പിരിഞ്ഞു.
ചുരുക്കത്തിൽ, 2017 ൽ നിരോധിത സംഘടനയായ ടിഎൽപിയുമായി പിടിഐ നേതാവും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും സഹകരിച്ച സമയത്ത് നടത്തിയ റാലിയുടെ ചിത്രമാണ് 2021 ൽ തെറ്റായ അവകാശ വാദത്തോടെ പ്രചരിക്കുന്നത്.