ദീപാവലിയോടനുബന്ധിച്ച് എംസിഎ, ജെന്റില്‍മാന്‍ ഫെയിം സ്റ്റാര്‍ നാനി തന്റെ പുതിയ ചിത്രം “ശ്യാം സിംഹ” റോയിലെ മൂന്ന് പോസ്റ്ററുകള്‍ ട്വിറ്ററില്‍ പങ്കുവച്ചു.മാരി ,ഫിദ ഫെയിം സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, ഉപ്പേന ഫെയിം കൃതി ഷെട്ടി എന്നിവരാണ് നാനി നായകനാകുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത്. .
ഒരു സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് ചിത്രത്തിൻറെ പ്രതീക്ഷ. നാനി നായകനായ ശ്യാം സിംഹ റോയ് പുനര്‍ജന്മ സങ്കല്‍പ്പത്തെ കൈകാര്യം ചെയ്യുന്നതായി അഭ്യൂഹമുണ്ട്. നാച്ചുറൽ നടന്‍ നാനി ഈ ചിത്രത്തില്‍ വാസു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സംകൃത്യനാണ്. പ്രധാന അഭിനേതാക്കളെ കൂടാതെ മുരളി ശര്‍മ്മ, ജിഷു സെന്‍ഗുപ്ത, രാഹുല്‍ രവീന്ദ്രന്‍, അഭിനവ് ഗോമതം എന്നിവരും ശ്യാം സിംഹ റോയ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.