ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളാണ് ഷാരൂഖ് ഖാനും(Shah Rukh Khan) കജോളും(Kajol). ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ(Dilwale Dulhania Le Jayenge), കുച്ച് കുച്ച് ഹോത്താ ഹേ(Kuch Kuch Hota Hai), ബാസിഗർ(Baazigar) തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫിൽ വൻ വിജയം നേടിയവയാണ്. ഏതാനും ദിവസം മുമ്പായിരുന്നു ഷാരൂഖിൻ്റെ 56-ാം ജന്മദിനം.
ഇന്ത്യൻ സിനിമയിൽനിന്ന് ധാരാളം താരങ്ങൾ ഷാരൂഖിന് ജന്മദിനാശംസകൾ നേർന്ന് എത്തിയിരുന്നു. കത്രീന കൈഫ്(Katrina Kaif), അനുഷ്‌ക ശർമ്മ(Anushka Sharma), കരീന കപൂർ(Kareena Kapoor), ആലിയ ഭട്ട്(Alia Bhatt) തുടങ്ങി നിരവധിപേർ കിങ് ഖാന് ആശംസയുമായെത്തി. എന്നാൽ ഷാരൂഖിൻ്റെ ഹിറ്റ് നായികയും സുഹൃത്തുമായ കജോൾ ആശംസകൾ നേർന്നിരുന്നില്ല.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ പലരും ഇക്കാര്യം ചോദിച്ചു. ‘മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ എല്ലാ ആഗ്രഹങ്ങളും സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്’- ചോദ്യത്തിന് മറുപടിയായി കജോളിൻ്റെ മറുപടി ഇതായിരുന്നു.
മുംബൈയിൽ വച്ച് ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ആര്യൻ ഖാനെ(Aryan Khan) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. 22 ദിവസത്തെ ജയിൽ വാസത്തിനുശേഷം ബോംബൈ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് ആര്യന് ജാമ്യം അനുവദിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe