അബുദാബി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. ഇതോടെ വിൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ലങ്ക നേരത്തെ തന്നെ പുറത്തായിരുന്നു.
ശ്രീലങ്ക ഉയർത്തിയ 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ്ഇൻഡീസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
നിക്കോളാസ് പുരനും ഷിംറോണ്‍ ഹെറ്റ്മയര്‍ക്കും മാത്രമാണ് ലങ്കന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. വിന്‍ഡീസിന്റെ പേരുകേട്ട ബാറ്റിങ് നിരയിലെ മറ്റാര്‍ക്കും തന്നെ അതിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
ഷിംറോൺ ഹെറ്റ്മയറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 81 റൺസാണ് ഹെറ്റ്മയർ നേടിയത്. നിക്കോളാസ് പുരാൻ 46 റൺസ് നേടി.
ലങ്കയ്ക്കായി ബിനുര ഫെര്‍ണാണ്ടോ, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. 41 പന്തില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സുമടക്കം 68 റണ്‍സെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകള്‍ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റണ്‍സെടുത്ത് പുറത്തായി.
ശ്രീലങ്കയ്‌ക്കെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe