കുമളി: തമിഴ്നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാർ സന്ദർശിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലാവും സന്ദർശനം. സഹകരണം, റവന്യൂ, ധനം, ഭക്ഷ്യ വകുപ്പ് മന്ത്രിമാരാണ് മറ്റുള്ളവർ.
തേനിയിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരും മന്ത്രിമാരെ അനുഗമിക്കും. കുമളി ചെക്പോസ്റ്റ് വഴി തേക്കടിയിൽ എത്തുന്ന മന്ത്രിമാർ ബോട്ട് ലാൻഡിങ് വഴി മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകും.ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ആയുധമാക്കുന്നതിനിടെയാണ് നീണ്ട ഇടവേളക്കു ശേഷം തമിഴ്നാട് മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe