കണ്ണൂർ :ഭര്‍തൃമതിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍.പള്ളിക്കുന്ന് പന്നേന്‍ പാറയിലെ ദീപക്കാണ് (34) പിടിയിലായത്. വനിതാ സെല്ലില്‍ കഴിഞ്ഞ ദിവസം യുവതി നല്കിയ പരാതിയിലാണ് പൊലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
യുവതിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.