കാസർഗോഡ്: കാഞ്ഞങ്ങാട് പള്ളിക്കരയിൽ ഹെല്‍മെറ്റും മാസ്‌ക്കും ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര നടത്തിയതു ചോദ്യംചെയ്ത പിങ്ക് പൊലീസിനെ കൈയേറ്റം ചെയ്ത കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍ക്കപ്പാറ കളപ്പുരത്ത് പി.കിരണ്‍ (23), പള്ളിക്കര മഠത്തില്‍ മുബാറക് ക്വാര്‍ട്ടേഴ്‌സിലെ കെ. അനില്‍(23) എന്നിവരാണ് പിടിയിലായത്
പള്ളിക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിന് സമീപം ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ കിരണ്‍ സ്‌കൂട്ടറില്‍ എത്തുകയായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കിരണ്‍ മോശമായി പെരുമാറുകയും ചെയ്തു.സ്കൂളിന് വശം ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.
താക്കോല്‍കൂട്ടം കൊണ്ടു വലതു കൈവിരലിനു മുറിവേല്‍പ്പിക്കുകയും കൈപിടിച്ചു തിരിച്ചു മാനഹാനി വരുത്തുകയും ചെയ്തു.പിന്നീട് സുഹൃത്തായ അനില്‍കുമാറിനെ വിളിച്ചുവരുത്തി വനിതാ പൊലീസിനോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികൾഇപ്പോൾ റിമാൻഡിലാണ് .