തങ്ങളെ വിമർശിക്കുന്ന സർക്കാരിതര സംഘടനകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരെ അടിച്ചമർത്തൽ തുടർന്ന് ബെലാറസ്. ഇതിന്റെ ഭാഗമായി അന്യായമായി തടവിലിട്ട രണ്ട് മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് മുൻ സോവിയറ്റ് രാഷ്ട്രമായ ബെലാറസ്.
കിഴക്കൻ നഗരമായ ഹോമിയേലിലെ കോടതി 55 കാരനായ ലീനിഡ് സുഡലെങ്കയെ മൂന്ന് വർഷത്തെ തടവിനും 43 കാരിയായ തത്സിയാന ലസിറ്റ്സയ്ക്ക് രണ്ടര വർഷത്തെ തടവും വിധിച്ചു. ഒമ്പത് മാസമായി സർക്കാരിന്റെ കസ്റ്റഡിയിൽ തടവിൽ വെച്ചിരിക്കുകയായിരുന്നു ഈ മനുസ്യവകാശ പ്രവർത്തകരെ.
ഇവരെ അറസ്റ്റ് ചെയ്ത സംഭവങ്ങൾ ഏറെ വിചിത്രമാണ്. സുഡലെങ്കോയെ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് ഫണ്ട് ചെയ്തു എന്ന വ്യാഖ്യാനത്തോടെയാണ്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്ന് സുഡലെങ്കോ തന്നെ ജയിലിൽ നിന്ന് തുറന്നെഴുതിയ കത്തിൽ പറയുന്നുണ്ട്. ജയിൽ മോചിതനായ ഒരു സഹപ്രവർത്തകനെ താൻ കണ്ടുമുട്ടിയിരുന്നു അതീവ ദരിദ്രത്തിലുള്ള അയാളുടെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാൻ വിറക് വാങ്ങാൻ പണം ആവശ്യമായിരുന്നു. അത് നൽകുക മാത്രമാണ് സുഡലെങ്കോ ചെയ്തത്. ഇതാണ് സർക്കാരിന്റെ കണ്ണിൽ മഹാപാതകമായത്.
രാജ്യത്തെ പ്രമുഖ അവകാശ ഗ്രൂപ്പായ വിയാസ്ന മനുഷ്യാവകാശ കേന്ദ്രത്തിലെ പ്രവത്തകരാണ് സുഡലെങ്കയും ലസിത്സയും. ഇവർക്ക് പുറമെ വിയാസ്നയുടെ തലവൻ അലസ് ബിയാലിയാറ്റ്സ്കി ഉൾപ്പെടെ അഞ്ച് പ്രമുഖരും വിചാരണ കാത്ത് കസ്റ്റഡിയിലാണ്.
ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും മറ്റ് അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളും ബുധനാഴ്ചത്തെ ശിക്ഷ ഉടൻ റദ്ദാക്കണമെന്ന് ബെലാറഷ്യൻ അധികാരികളോട് അഭ്യർത്ഥിച്ചിരുന്നു.
25 വർഷമായി നടത്തിയ മികച്ചതും ധീരവുമായ ഇടപെടലുകൾ നടത്തിയ സംഘടനയാണ് വിയാസ്ന. അത്കൊണ്ട് തന്നെ ബെലാറസ് അധികാരികൾ വിയാസ്നയെ ലക്ഷ്യമിടുന്നുവെന്നതിൽ അത്ഭുതമില്ലെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
2020 ഓഗസ്റ്റിൽ നടന്ന വോട്ടെടുപ്പിൽ ആറാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ മാസങ്ങളോളം പ്രതിഷേധങ്ങൾ നേരിട്ടു. തെരഞ്ഞെടുപ്പ് ഫലം കൃത്രിമാണെന്ന് കാണിച്ച് പ്രതിപക്ഷം ഉൾപ്പെടെ നിരവധിപ്പേർ രംഗത്ത് വന്നു. തുടർന്ന് നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 35,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിന് പേരെ പോലീസിനെ കൊണ്ട് നേരിട്ടുമാണ് അലക്സാണ്ടർ ലുകാഷെങ്കോ പ്രതിഷേധങ്ങളെ അടിച്ചമർത്തിയത്.
ഇതിന് പിന്നാലെ ബെലാറഷ്യൻ അധികാരികൾ സർക്കാരിതര സംഘടനകൾക്കും സ്വതന്ത്ര മാധ്യമങ്ങൾക്കും എതിരായ സമ്മർദം ക്രമാനുഗതമായി വർധിപ്പിച്ചു, നൂറുകണക്കിന് ഓഫീസുകളിലും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും അപ്പാർട്ടുമെന്റുകളിലും റെയ്ഡുകൾ നടത്തുകയും അറസ്റ്റുചെയ്യുകയും ചെയ്തു.
ബുധനാഴ്ച, ബെലാറസ് ആഭ്യന്തര മന്ത്രാലയം പോളണ്ട് ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ബെലാറഷ്യൻ ടിവി ചാനലായ ബെൽസാറ്റിനെതിരെയും തിരിഞ്ഞു. തീവ്ര ഗ്രൂപ്പാണ് ചാനൽ നടത്തുന്നെതെന്നാണ് സർക്കാർ വാദം. ജൂലൈയിലെ കോടതി വിധിയെ തുടർന്നുള്ള തീരുമാനം ടിവി ചാനലിനെ ഇതിനകം തീവ്രവാദിയായി നിരോധിച്ചു. ഈ നീക്കങ്ങൾ അതിന്റെ ജീവനക്കാരെയും കാഴ്ചക്കാരെയും ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കി.
ഈ നീക്കത്തിന് മുമ്പുതന്നെ, ബെൽസാറ്റിന്റെ ഉള്ളടക്കം തന്റെ ഫേസ്ബുക്ക് പേജിൽ വീണ്ടും പോസ്റ്റ് ചെയ്തതിന് ബെൽസാറ്റ് ജേണലിസ്റ്റായ ഐറിന സ്ലൗനികവയെ തിങ്കളാഴ്ച 15 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിരവധി വർഷങ്ങൾ പഴക്കമുള്ള ബെൽസാറ്റിന്റെ മെറ്റീരിയലുകൾ വീണ്ടും പോസ്റ്റ് ചെയ്തതിന് സ്ലൗനികവയുടെ ഭർത്താവ് അലസ് ലോയ്കയ്ക്ക് 15 ദിവസത്തെ തടവും ലഭിച്ചു.
ഈജിപ്തിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങവെ ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ, ബെൽസാറ്റ് പത്രപ്രവർത്തകരായ ഡാരിയ ചുൽത്സോവയും കാറ്റ്സിയറിന ആൻഡ്രേവയും പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.