തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യൂണിയനുകളുടേത് കടുംപിടിത്തമാണ്. തൊഴിലാളികൾ ആവശ്യപ്പെട്ടത് വലിയ ശമ്പള വർധന. അതിനാൽ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാൻ സമയം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ, സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യർഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. സർക്കാർ തള്ളിവിട്ട സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. പത്ത് വർഷം മുൻപത്തെ ശമ്പള സ്കെയിലിലാണ് കെഎസ്ആർടിസി തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഡിമാൻഡ് പരിശോധിക്കാൻ എട്ട് മാസം സമയം നൽകിയെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. തൊഴിലാളികളെ സർക്കാർ നിർബന്ധപൂർവം സമരത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ബിഎംഎസും അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് അനുകൂല യൂണിയന് ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe