മഹേഷ് ബാബുവും (Mahesh Babu) കീർത്തി സുരേഷും (Keerthy Suresh) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട (Sarkaru Vaari Paata). പരശുറാം ആണ് കീർത്തി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഒരുപാട് തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആർ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റർടെയ്‍ൻമെന്റ്‍സും ചേർന്നാണ് സർക്കാരു വാരി പാട്ട നിർമിക്കുക്കുന്നത്.
കീർത്തി സുരേഷിന് പ്രതീക്ഷയുള്ള ചിത്രവുമാണ് ഇത്. കീർത്തി സുരേഷിന് മികച്ച വേഷമാണ് സർക്കാരു വാരി പാട്ടയിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോർ, സൗമ്യ മേനോൻ തുടങ്ങിയവർ സർക്കാരു വാരി പാട്ടയിൽ അഭിനയിക്കുന്നു. സർക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.
April 1st 2022!! 😊#HappyDiwali @KeerthyOfficial @ParasuramPetla @madhie1 @MusicThaman @MythriOfficial @GMBents @14ReelsPlus #SarkaruVaariPaata pic.twitter.com/fw83zwDC7T
— Mahesh Babu (@urstrulyMahesh) November 3, 2021
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe